Select Your Language

Notifications

webdunia
webdunia
webdunia
webdunia

60 സെക്കൻഡുകൾകൊണ്ട് നേടിയത് 103 കോടി; ഞെട്ടിച്ച് വൺപ്ലസ് 8T വിൽപ്പന !

60 സെക്കൻഡുകൾകൊണ്ട് നേടിയത് 103 കോടി; ഞെട്ടിച്ച് വൺപ്ലസ് 8T വിൽപ്പന !
, ബുധന്‍, 28 ഒക്‌ടോബര്‍ 2020 (14:17 IST)
അടുത്തിടെയാണ് ഫ്ലാഗ്ഷിപ് സ്മാർട്ട്ഫോണായ വൺപ്ലസ് 8Tയെ വൺപ്ലസ് ചൈനീസ് വിപണിയിൽ വിൽപ്പനക്കെത്തിച്ചത്. വിൽപ്പനയ്ക്കെത്തി ആദ്യ സെക്കൻഡുകളിൽ തന്നെ സ്മാർട്ട്ഫൊൺ വിൽപ്പനയിൽ റെക്കോർഡിട്ടിരിയ്ക്കുകയാണ് വൺപ്ലസ്. ഒക്ടോബർ 19ന് വിൽപ്പന ആഭിച്ച് ആദ്യ 60 സെക്കൻഡിൽ തന്നെ 100 ദശലക്ഷം യുവാൻ, അതാായത് ഏകദേസം 103 കോടി രൂപയ്ക്ക് തുല്യമായ സ്മാർട്ട്ഫോണുകളാണ് വിറ്റഴിയ്ക്കപ്പെട്ടത്.
 
10 മിനിറ്റിനുള്ളിൽ കച്ചവടം 200 ദശലക്ഷം യുവാൻ അതായത് ഏകദേശം 213 കോടി രൂപയിലേയ്ക്ക് എത്തി എന്നും റിപ്പോർട്ടുകൾ പറയുന്നു. ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിലൂടെ കമ്പനി ഇക്കാര്യം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഒരു മിനിറ്റിനുള്ളിൽ ഒരു സ്മാർട്ട്ഫോൺ കമ്പനി നേടുന്ന ഏറ്റവും ഉയർന്ന തുകയായാണ് ഇത് കണക്കാക്കപ്പെടുന്നത്. 5G കണക്ടിവിറ്റിയിൽ എത്തിയ സ്മാർട്ട്ഫോണിന് 42,999 രൂപയാണ് ഇന്ത്യൻ വിപണിയിലെ വില

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ഇഡി