Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആപ്പിലൂടെ ലൈംഗിക ഇടപാടുകളും കഞ്ചാവ് വിൽപ്പനയും വേണ്ട, കർശന നിയന്ത്രണങ്ങളുമായി ഗൂഗിൾ

ആപ്പിലൂടെ ലൈംഗിക ഇടപാടുകളും കഞ്ചാവ് വിൽപ്പനയും വേണ്ട, കർശന നിയന്ത്രണങ്ങളുമായി ഗൂഗിൾ
, വെള്ളി, 31 മെയ് 2019 (16:54 IST)
സേവനങ്ങൾ കൂടുതൽ സൗഹാർദപരവും സുരക്ഷിതവുമക്കി മാറ്റാൻ കർശന മാറ്റങ്ങൽ കൊണ്ടുവന്നിരിക്കുകയാണ് ഗൂഗിൾ. ഇതിന്റെ ഭാഗമയി ഗൂഗിൾ പ്ലേസ്റ്റോറിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് ഗൂഗിൾ. ആപ്പുകൾ വഴി ലൈംഗിക കണ്ടെന്റുകൾ പ്രചരിപ്പിക്കുന്നതും. ഓൺലൈൻ സെക്സും, കഞ്ചാവ് വിൽപ്പനയും പൂർണമായി നിയത്രിക്കാനാണ് ഗൂഗിളിന്റെ തീരുമാനം.
 
പല ആൻഡ്രോയിഡ് ആപ്പുകളിലും ഓൻലൈനായി ലൈംഗിക പങ്കാളിയെ കണ്ടെത്തുന്നതിനായും, കഞ്ചാവ് വിൽക്കുന്നതിനായുമുള്ള ലിങ്കുകൾ ഉണ്ട് ഇവ 30 ദിവസത്തിനുള്ളിൽ തന്നെ ആപ്പുകളിൽനിന്നും നീക്കം ചെയ്യണം എന്ന് ആപ്പ് നിർമാതാക്കൾക്ക് ഗൂഗിൾ നിർദേശം നൽകിക്കഴിഞ്ഞു. 
 
ഇന്ത്യയിൽ ഇവ നിയമവിരുദ്ധമാണ് എങ്കിലും ചില രാജ്യങ്ങളിൽ ഓൺലൈൻ സെക്സും, ആപ്പുകൾ വഴിയുള്ള കഞ്ചാവ് വിൽപ്പനയും നിയമവിധേയമാണ്. എന്നാൽ ഇത്തരം കണ്ടെന്റുകൾ ഒഴിവാക്കി ഗൂഗിളിൽ കുടുംബ സൗഹാർദ അന്തർരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്ന് ഗൂഗിൾ വക്തവ് വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുമ്മനത്തെ തഴഞ്ഞതെന്തിന്? അമിത് ഷായുടെ പുതിയ തന്ത്രം!