Select Your Language

Notifications

webdunia
webdunia
webdunia
webdunia

എക്കണോമി സ്മാർട്ട്ഫോൺ A5നെ വിപണിയിലെത്തിച്ച് ഓപ്പോ

എക്കണോമി സ്മാർട്ട്ഫോൺ A5നെ വിപണിയിലെത്തിച്ച് ഓപ്പോ
, ചൊവ്വ, 9 ഏപ്രില്‍ 2019 (19:45 IST)
ഓപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഓപ്പോ A5 കമ്പനി ഇന്ത്യൻ വിപണിയിൽ എത്തിച്ചു ഓപ്പോയുടെ എക്കണോമി സ്മാർട്ട്ഫോണായാണ് A5നെ വിപണിയിൽ എത്തിച്ചിരിക്കുന്നത് 12,990 രൂപയണ് ഫോണിന്റെ വിപണി വില.  ഓൻലൈൻ പോർട്ടലുകൾ വഴിയും ഒഫ്‌ലൈൻ ഷോറുമുകൾ വഴിയും ഓപ്പോ A5 ലഭ്യമാണ്.
 
4 ജി ബി റാം 32 ജി ബി സ്റ്റോറേജ്, 4 ജി ബി റാം 64 ജി ബി സ്റ്റോറേജ് എന്നി രണ്ട് വേരിയന്റുകളായാണ് ഓപ്പോ A5 വിപണിയിലുള്ളത്. 6.2 ഇഞ്ച് എച്ച്‌.ഡി പ്ലസ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിട്ടുള്ളത്. 13 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 2 മെഗാ പിക്സലിന്റെ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകാളാണ് ഫോണിൽ ഉള്ളത്.
 
8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 450 ഒക്ടാകോര്‍ 1.8 ജിഗാഹെര്‍ട്സ് പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. അൻഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോൺ പ്രവർത്തിക്കുക. ഓപ്പോയുടെ യൂസർ ഇന്റർഫേസായ കളർ 5.1ഉം ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. 4,230 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്തത്തിൽ കുളിച്ച് കിടക്കുന്ന ഭാര്യ, ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ മകൻ, ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച