Select Your Language

Notifications

webdunia
webdunia
webdunia
webdunia

48 മെഗാപിക്സൽ ക്യാമറയുമായി ഓപ്പോ എഫ് 11പ്രോ ഇന്ത്യയിൽ

48 മെഗാപിക്സൽ ക്യാമറയുമായി ഓപ്പോ എഫ് 11പ്രോ ഇന്ത്യയിൽ
, ബുധന്‍, 6 മാര്‍ച്ച് 2019 (20:56 IST)
എഫ്11 പ്രോ എന്ന പുതിയ സ്മാർട്ട്ഫോൺ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൻ നിർമ്മാതാക്കളായ ഓപ്പോ. 4  ജി ബി റാം, 6  ജി ബി റാം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് എഫ്11 പ്രോ വിപണിയിൽ ലഭ്യമാകുക. 24,990രൂപയാണ് ഫോണിന് പ്രതിക്ഷിക്കപ്പെടുന്ന വില.
 
6.5 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഐ പി എസ്, എൽ സി ഡി  ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 48 മെഗാപിക്സൽ ക്യാമറയുമായാണ് വി 11 പ്രോ എത്തുന്നത് എന്നതാണ് പ്രധാന സവിസേഷത്. 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 5 മെഗപിക്സലിന്റെ സെക്കന്ററി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിലുള്ളത്.
 
12 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ആന്‍ഡ്രോയിഡ് പൈ അധിഷ്ഠിതമായ കളര്‍ ഒഎസ് 6.0യായിരിക്കും വി 11പ്രോ പ്രവർത്തിപ്പിക്കുക. മീഡിയ ടെക് ഹീലിയോ പി70 പ്രൊസസറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. വി ഒ ഒ സി 3.0 ഫാസ്റ്റ് ചാർജിംഗ് ടെക്കനോളജി ഫോണിൽ ഒരുക്കിയിട്ടുണ്ട്. 4000  എം എം എച്ചാണ് ഫോണിന്റെ ബാറ്ററി ബക്കപ്പ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘തെളിവില്ലാതെ എങ്ങനെ വിശ്വസിക്കും‘; ബലാക്കോട്ട് അക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ കാണിക്കണം എന്ന ആവശ്യവുമായി വീരമൃത്യുവരിച്ച ജവൻ‌മാരുടെ ബന്ധുക്കൾ