Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയുടെ കൈയ്യൊപ്പുമായി ഓപ്പോ റെനോ 4 പ്രോ എംഎസ് ധോണി എഡിഷൻ വിപണിയിൽ

ധോണിയുടെ കൈയ്യൊപ്പുമായി ഓപ്പോ റെനോ 4 പ്രോ എംഎസ് ധോണി എഡിഷൻ വിപണിയിൽ
, തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (13:48 IST)
ധോണി ആരാധകർക്കായി റെനോ 4 പ്രോയുടെ പുത്തൻ എഡിഷൻ പുറത്തിറക്കി ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ. ഇന്ത്യയുടെ മുൻ ഇതിഹാസ നായകൻ എംഎസ് ധോണിയുടെ കൈയ്യോപ്പോടെയാണ് ഓപ്പോ റെനോ 4 പ്രോ എംഎസ് ധോണി എഡിഷൻ വിപണിയിലെത്തിയിരിയ്ക്കുന്നത്. ഈ മാസം 24ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്ലിപ്‌കാർട്ടിലൂടെ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും. 
 
ഈ വര്‍ഷം ജൂലൈ 31 നാണ് ഒപ്പോ റെനോ 4 പ്രോ ഇന്ത്യൻ വിപണിയിലെത്തിയത്. ഇതിനാണ് പ്രത്യേക എംഎസ്‌ ധോണി എഡിഷൻ ഒരുക്കിയിരിയ്ക്കുന്നത്. പുതിയ എഡിഷനിൽ ക്യാമറയ്ക്ക് താഴെയായി മഹേന്ദ്ര സിങ് ധോണിയുടെ കയ്യൊപ്പ് കാണാം. ഗ്യാലക്സി ബ്ലൂ എന്ന പുത്തൻ നിറത്തിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തുന്നത്. 34,999 രൂപയാണ് ഒപ്പോ റെനോ 4 പ്രോയുടെ വില. എന്നാൽ എംഎസ് ധോണി എഡിഷന്റെ വില പ്രഖ്യാപിച്ചിട്ടില്ല. 
 
8 ജിബി റാം 128 ജിബി സ്റ്റേറേജ് എന്ന ഒറ്റ പതിപ്പിലാണ് സ്മാർട്ട്ഫോൻ വിപണിയിലുള്ളത്. 6.5 ഇഞ്ച് ഫുള്‍ എച്ഡി പ്ലസ് 3D ബോര്‍ഡര്‍ലെസ്സ് സെന്‍സ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ ആണ് ഫൊണിന് നൽകിയിരിയ്കുന്നത്. ഐഎംഎക്സ് 586 സെന്‍സര്‍ കരുത്തുപകരുന്ന 48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് ഫോണിൽ ഉള്ളത്. 8 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്സല്‍ മോണോ ഷൂട്ടര്‍ എന്നിവയാണ് ക്വാഡ് ക്യാമറയിലെ മറ്റു സെൻസറുകൾ. 
 
സോണി ഐഎംഎക്സ് 616 കരുത്തുപകരുന്ന 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 720G SoC ആണ് റെനോ 4 പ്രോയിലെ പ്രൊസസർ. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ കളർ ഒഎസ് 7.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 65W സൂപ്പര്‍വിഓഓസി 2.0 സപ്പോര്‍ട്ട് ചെയ്യുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ റെനോ 4 പ്രോയിൽ സജ്ജികരിച്ചിരിയ്ക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട്ടെ 13 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍