Select Your Language

Notifications

webdunia
webdunia
webdunia
webdunia

സത്യം അറിയാൻ 54 ശതമാനം ഇന്ത്യക്കാരും തപ്പുന്നത് സോഷ്യൽ മീഡിയയിൽ

സത്യം അറിയാൻ 54 ശതമാനം ഇന്ത്യക്കാരും തപ്പുന്നത് സോഷ്യൽ മീഡിയയിൽ
, ചൊവ്വ, 2 ഓഗസ്റ്റ് 2022 (20:00 IST)
ഇന്ത്യയിലെ 54 ശതമാനം ആളുകളും ഒരു കാര്യത്തിൻ്റെ സത്യാവസ്ഥ തിരയുന്നത് സോഷ്യൽ മീഡിയയിലാണെന്ന് റിപ്പോർട്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസിൻ്റെ ആഗോളപഠനമനുസരിച്ചാണ് റിപ്പോർട്ട്. ഗവേഷണത്തിൻ്റെ ഭാഗമായി നടത്തിയ ദ മാറ്റർ ഓഫ് ഫാക്ട് എന്ന ക്യാമ്പയിനിലൂടെയാണ് പഠനത്തിന് ആവശ്യമായ വിവരശേഖരണം നടത്തിയത്.
 
ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ട്വിറ്റർ,ഇൻസ്റ്റഗ്രാം,ഫേസ്ബുക്ക് തുടങ്ങിയ വിവരങ്ങൾ വസ്തുതാപരമാണെന്ന് വിശ്വസിക്കുന്നുവെന്നും ഇത് ഷെയർ ചെയ്യുന്നുവെന്നും പ്ഠനഠിൽ പറയുന്നു. വസ്തുതാപരമായ വിവരങ്ങൾ അന്വേഷിക്കാൻ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നവരുടെ കൂട്ടതിൽ 43 ശതമാനം മെക്സിക്കൻകാരും ദക്ഷിണാഫ്രിക്കക്കാരും 54 ശതമാനം ഇന്ത്യക്കാരുമാണ്.
 
29 ശതമാനം അമേരിക്കക്കാർ സത്യാവസ്ഥയറിയാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു. ലോകമെമ്പാടുമുള്ള ജനസംഖ്യയിൽ മൂന്നിൽ രണ്ട് ഭാഗം ഗൂഗിളിനെയും മറ്റ് സെർച്ച് എഞ്ചിനുകളെയുമാണ് വസ്തുതകൾ അറിയാൻ ആശ്രയിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ് സിനിമാമേഖലയിലെ പ്രമുഖരെ നോട്ടമിട്ട് ഐടി വകുപ്പ്: 50 സ്ഥലങ്ങളിൽ റെയ്ഡ്