ജൂണിൽ 22 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി ഇൻസ്റ്റൻ്റ് മെസേജിങ് ആപ്പായ വാട്ട്സാപ്പ്. കേന്ദ്രസർക്കാരിൻ്റെ പുതിയ ഐടി നിയമപ്രകാരമാണ് മാസം തോറുമുള്ള കണക്കുകൾ കമ്പനി പുറത്തുവിടുന്നത്.
അപകീർത്തികരമായ പരാമർശം നടത്തുക അടക്കം ഉപഭോക്താവിൻ്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ തടയണമെന്നുള്ള പുതിയ ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് വാട്ട്സാപ്പ് നടപടി. ജൂൺ 1 മുതൽ 30 വരെയുള്ള കാലയളവിൽ 22,10,000 അക്കൗണ്ടുകൾക്കാണ് വാട്ട്സാപ്പ് വിലക്കേർപ്പെടുത്തിയത്.