Webdunia - Bharat's app for daily news and videos

Install App

രണ്ട് മിനിറ്റിനുള്ളിൽ രണ്ടുലക്ഷം രൂപ വായ്‌പ; പെഴ്സണൽ ലോൺ സേവനവുമായി പേടിഎം

Webdunia
വ്യാഴം, 7 ജനുവരി 2021 (13:36 IST)
അത്യാവശ്യ സമയങ്ങളിൽ ലോണിനായി നടന്നു തളർന്നവരായിരിയ്ക്കും നമ്മളിൽ പലരും. എന്നാൽ വ്യക്തിഗത ലോൺ എന്നത് ഏറ്റവും സിംപിളാക്കി മാറ്റിയിരിയ്ക്കുകയാണ് പെയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം. പേടി‌എം ഉപയോക്താക്കൾക്ക് ഇനി വെറും രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ലക്ഷം രൂപ വരെ പേഴ്സണൽ ലോൺ ലഭിയ്ക്കും. ഇതിനായി വലിയ പേപ്പർ വർക്കുകൾ ഒന്നും തന്നെ ചെയ്യേണ്ടതില്ല എന്നതാണ് ഏറ്റവും പ്രധാനം. ഡിജിറ്റലായി തന്നെ ലോണിന് അപേക്ഷിയ്ക്കാം.
 
365 ദിവസവും 24 മണിക്കൂറും ഈ സേവനം ഉപയോക്താക്കൾക്ക് ലഭ്യമാകും. പേടിഎമ്മിന്റെ സാങ്കേതിക സഹായത്തോടെ ബാങ്കുകളും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമാണ് ലോൺ നൽകുന്നത്. പ്രൊഫഷണലുകൾക്കും, ശമ്പള ജോലിക്കാർക്കുമാണ് പേടിഎമ്മിലൂടെ പെഴ്സണൽ ലോൺ ലഭിയ്ക്കുക. 18 മുതൽ 36 മാസം വരെയാണ് വായ്പകളുടെ തിരിച്ചടവ് കാലാവധി. പേടിഎമിലെ ഫിനാൻഷ്യൽ സർവീസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ പെഴ്സണൽ ലോൺ എന്ന ടാബ് കാണാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലമ്പൂർ- ഷൊർണൂർ മെമു സർവീസിന് ഇന്ന് മുതൽ സമയമാറ്റം, കൂടുതൽ കണക്ഷൻ ട്രെയ്ൻ സൗകര്യം

തിരുവനന്തപുരത്ത് വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷണം പോയി

ലഡാക്കിന് സംസ്ഥാന പദവി വേണം, പ്രതിഷേധം ആളിക്കത്തുന്നു, ബിജെപി ഓഫീസ് കത്തിച്ച് പ്രതിഷേധക്കാർ

വീട്ടില്‍ എത്ര പണം സൂക്ഷിക്കാം? നിയമപരമായ പരിധി എത്രയാണെന്നറിയാമോ

കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി; എച്ച്.എം.ടിയുടെ 27 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

അടുത്ത ലേഖനം
Show comments