Select Your Language

Notifications

webdunia
webdunia
webdunia
webdunia

നേമത്ത് ഒ രാജഗോപാലിന് പകരം കുമ്മനം മത്സരിച്ചേയ്ക്കും, പ്രവർത്തനം ആരംഭിയ്ക്കാൻ ബിജെപി

, വ്യാഴം, 7 ജനുവരി 2021 (11:30 IST)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് ഒ രാജഗോപാലിന് പകരം ബിജെപി മുൻ സംസ്ഥന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മത്സരിച്ചേയ്ക്കും എന്ന് സൂചന. നേമത്ത് പ്രവർത്തനം കേന്ദ്രീകരിയ്ക്കാൻ പാർട്ടി കുമ്മനത്തോട് നിർദേശിച്ചതായാണ് വിവരം. ഇതിന്റെ ഭാഗമായി കുമ്മനത്തിനുവേണ്ടി നേമത്ത് വിട് വാടകയ്ക്കെടുത്തു.
 
എന്നാൽ കുമ്മാനം നേമത്ത് മത്സരിയ്ക്കും എന്നതിൽ ബിജെപി പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. കഴിഞ്ഞ തവണ കുമ്മനം മത്സരിച്ച വട്ടിയൂർക്കാവിൽ പികെ കൃഷ്ണദാസ് മത്സരിച്ചേയ്ക്കും എന്നും സൂചനകൾ ഉണ്ട്. നേമം കഴിഞ്ഞാൽ ബിജെപി പ്രതീക്ഷവയ്ക്കുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മത്സരരംഗത്തുണ്ടാകും എന്നാണ് പുറത്തുവരുന്ന വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനക്കേസ് പ്രതി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍