ഫുൾവ്യു കേർവ്ഡ് ഡിസ്‌പ്ലേ, പോപ്പ് അപ്പ് സെൽഫി ക്യാമറ, പ്രീമിയം ഫീച്ചറുകളുമായി വൺ‌പ്ലസ് 7 പ്രോ ഉടനെത്തും !

Webdunia
ബുധന്‍, 17 ഏപ്രില്‍ 2019 (15:39 IST)
വൺപ്ലസ് 6Tക് ശേഷം സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമാഗാൻ വൺപ്ലസ് സെവൻ സീരീസിലെ പ്രീമിയം ഫോണായി വൺപ്ലസ് 7 പ്രോ ഉടൻ എത്തും എന്നാണ് റിപ്പോർട്ടുകൾ. വൺപ്ലസ് 7 പ്രോയുടേതെന്ന് കരുതപ്പെടുന്ന ചില ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
 
വൺപ്ലസ് ഇതേവരെ പുറത്തിറക്കിയതിൽ ഏറ്റവും കൂടുതൽ പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുന്ന ഹൈ എൻഡ് പ്രീമിയം സ്മാർട്ട്ഫോണായി തന്നെയാവും വൺപ്ലസ് 7 പ്രോ എത്തുക എന്നാണ് സൂചന. 2019ൽ 5G സ്മാർട്ട്ഫോൻ പുറത്തിറക്കും എന്ന് വൺ പ്ലസ് പ്രഖ്യാപിച്ചത് സെവൻ പ്രോയെ മുന്നിൽ കണ്ടാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.
 
വൺ പ്ലസ് സെവൻ പ്രോയുടെ ലീക്കായ ചിത്രങ്ങൾ ചില ടെക്ക് സെറ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോച്ച്‌ലെസ് ഫുൾ വ്യു കേർവ്ഡ് എഡ്ജ് ഡിസ്‌പ്ലേയോടുകൂടിയുള്ള ഫോണാണ് ചിത്രത്തിൽ ഉള്ളത്. വിവോ നെക്സിലേതിന് സമാനമായ പോപ്പ് അപ്പ് സെൽഫി ക്യാമറയാണ് ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നത്. 
 
സോണിയുടെ ഐ എം എക്സ് സെൻസറുകൾ കരുത്ത് പകരുന്ന 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ, 16 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ സെക്കൻഡറി സെൻസർ, 8 മെഗാപിക്സലിന്റെ ടേർഷറി സെൻസർ എന്നിവ അടങ്ങുന്ന ട്രൈ റിയർ ക്യാമറകൾ ഫോണിൽ ഉണ്ടാക്കും എന്നാണ് വിവരം.
 
8 ജി ബി റാം 256 ജി ബി സ്റ്റോറേജ് വേരിയന്റിലായിരിക്കും ഫോൺ വിപണിയിൽ എത്തുക. ക്വാൽകോമിന്റെ കരുത്തുറ്റ സ്നാപ്ഡ്രാഗൺ 855 ചിപ്സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 9 പൈയെ അടിസ്ഥാനപ്പെടുത്തിയുള്ള ഓക്സിജൻ ഒ എസിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തോടുകൂടിയ 4000  എം എ എച്ച് ബാറ്ററിയായിരിക്കും ഫോണിൽ ഉണ്ടാവുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം നിര്‍ബന്ധം, സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

എന്താണ് പി എം ശ്രീ പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെടാത്തത്, സിപിഐയ്ക്ക് അതൃപ്തി

Zohran Mamdani: ന്യൂയോർക്കിൽ ചരിത്രം, ആദ്യ മുസ്ലീം മേയറായി മംദാനി, ട്രംപിന് കനത്ത തിരിച്ചടി

Gold Price Today: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

Exclusive: മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരിഗണന പട്ടികയില്‍ കെ.കെ.ശൈലജയും

അടുത്ത ലേഖനം
Show comments