Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിക്ടോക്കിനെ തഴഞ്ഞ് ആപ്പിളും, ഗൂഗിളും, നിലനിൽപ്പ് അവതാളത്തിൽ

ടിക്ടോക്കിനെ തഴഞ്ഞ് ആപ്പിളും, ഗൂഗിളും, നിലനിൽപ്പ് അവതാളത്തിൽ
, ബുധന്‍, 17 ഏപ്രില്‍ 2019 (14:05 IST)
ടിക്ടോക്കിന് കടുത്ത പ്രതിസന്ധി തീർത്തുകൊണ്ട്, ആപ്പിളും, ഗൂഗിളും, പ്ലേസ്റ്റോറിൽനിന്നും, ആപ്പ്സ്റ്റോറിൽനിന്നും ടിക്ടോക്കിനെ നിക്കം ചെയ്തിരിക്കുകയാണ് ഇരു കമ്പനികളു,. ടിക്ടോക് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ മൂന്നിന് തമിഴ്നാട്ടിലെ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആപ്പിളിന്റെയും ഗൂഗിളിന്റെയും നടപടി. 
 
പോർണോഗ്രഹി ഉൾപ്പടെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്ന ടിക്ടോപ്പ്ക്ക് ആപ്പ് നിരോധിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. ടിക്ടോക് നിരോധിക്കുന്നത് തടയണം എന്ന് ബൈടെൻഡൻസ് ടെകനോളജീസ് അധികൃതർ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും സർക്കാർ ഈ ആ‍വശ്യം അംഗീകരിക്കാൻ തയ്യാറായില്ല. 
 
ഇതോടെ സർക്കാർ ഗൂഗിളിനും ആപ്പിളിനും ആപ്പ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കത്ത് നൽകി. നിർദേശം ലഭിച്ച ഉടൻ തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ടിക്ടോക്ക് ഡൌൺലോഡ് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി. തൊട്ടുപിന്നാലെ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യൊപ്പെട്ടു.
 
എന്നാൽ ആപ്പ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അപ്പ് സ്റ്റോർ വഴിയും പ്ലേ സ്റ്റോർ വഴിയും ഡൌൺലോഡ് ചെയ്യുന്നത് മാത്രമാണ് നിലവിൽ നിരോധിച്ചിരിക്കുന്നത്. കേസിൽ വീണ്ടും ഈ മാസം 24ന് കോടതി വാദം കേൾക്കും. ടിക്ടോക് നിരോധിക്കുന്നതിൽ നിലപാട് വ്യക്തമാക്കാൻ നേരത്തെ മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീറ്റ നല്‍കുന്നതിനിടെ മാന്‍ ആക്രമിച്ചു; വീട്ടുടമ കൊല്ലപ്പെട്ടു, യുവതി ഗുരുതരാവസ്ഥയില്‍