64 മെഗാപിക്സൽ ക്വാഡ് ക്യാമറ, സ്നാപ്ഡ്രാഗൺ 662 പ്രൊസസർ, 18W ഫാസ്റ്റ് ചാർജിങ്: റിയൽമി 7i ഇന്ത്യൻ വിപണിയിലേയ്ക്ക്

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (14:12 IST)
മികച്ച ഫീച്ചറുകളുമായി ഒരു ബഡ്ജറ്റ് ലെവൽ സ്മാർട്ട്ഫോണിനെ കൂടി ഇന്ത്യൻ വിപണിയിലെത്തിയ്ക്കാൻ ഒരുങ്ങി ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി, റിയൽമി 7 സീരിസിൽ റിയൽമി 7i എന്ന സ്മാർട്ട്ഫോണിനെയാണ് പുതുതായി കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഒക്ടോബർ ഏഴിന് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിയ്ക്കും. ഏകദേശം 16,000 രൂപയ്ക്കുള്ളിൽ വില വരുന്ന സ്മാർട്ട്ഫോണാണ് 7i എന്നാണ് റിപ്പോർട്ടുകൾ.  
 
8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്ന ഒറ്റ വേരിയന്റിലാണ് വിപണിയിൽ എത്തുക എന്നാണ് വിവരം. 6.5 ഇഞ്ചിന്റെ HD പ്ലസ് പഞ്ച്‌ഹോൾ ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. കോർണിങ് ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണവും ഡിസ്പ്ലേയ്ക്കുണ്ട്. 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറകളാണ് ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. 8 എംപി, 2 എംപി, 2 മെഗാപിക്സൽ എന്നിങ്ങനെയാണ് ക്വാഡ് ക്യാമറയിലെ മറ്റു സെൻസറുകൾ. 
 
16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ ഒക്ടാകോർ സ്നാപ്ഡ്രാഗൺ 662 പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുക. ആൻഡ്രോയിഡ് 10ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 18W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടെയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 7i യിൽ നൽകിയിരിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ റോഡിന് 30000 കിലോമീറ്റര്‍ വരെ വളവുകളില്ല; 14 രാജ്യങ്ങളെയും രണ്ട് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്നു!

പിഎം ശ്രീയില്‍ കേന്ദ്രം ബുധനാഴ്ച നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി

ക്ഷേമ പെന്‍ഷന്‍: നവംബറില്‍ കുടിശ്ശികയടക്കം 3,600 രൂപ ലഭിക്കും

അടുത്ത ലേഖനം
Show comments