ലക്നൗ: ബാബരി മസ്ജിദ് തകർത്ത കേസിൽ ആസുത്രണം നടന്നിട്ടില്ലെന്ന് പ്രത്യേക സിബിഐ കോടതിയുടെ വിധി. ബിജെപിയുടെ മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷി എൽകെ അഡ്വാൻ, കല്യാൺ സിങ്, ഉമാഭാരതി എന്നിവരടക്കം കേസിലെ 32 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. ബാബറി മസ്ജിദ് തകർത്തതിൽ ആസൂത്രണം നടന്നിട്ടില്ല. ആകസ്മികമായാണ് സംഭവ ഉണ്ടായത്. കുറ്റരോപിതർക്കെതിരെ ശക്തമായ തെളീവുകൾ ഇല്ലെന്നും കോടതി വ്യക്തമാക്കി. ഗൂഡാലോചന കേസിലാണ് കോടതിയുടെ വിധി.
കുറ്റാരോപിതർക്കെതിരെ സിബിഐ മുന്നോട്ടുവച്ച തെളിവുകൾ എല്ലാം കോടതി തള്ളുകയായിരുന്നു. ചില ചിത്രങ്ങൾ ഉൾപ്പടെ സിബിഐ കൊടതിയ്ക്ക് തെളിവായി സമർപ്പിച്ചിരുന്നു. എന്നാൽ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ഗൂഢാലോചന നടന്നു എന്ന് പറയാനാകില്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കേസിൽ അന്വേഷണ കമ്മീഷനുകളുടെ കണ്ടെത്തലുകൾ ഉൾപ്പടെ തള്ളിക്കൊണ്ടാണ് പ്രത്യേക സിബിഐ കോടതിയുടെ വിധി.