Select Your Language

Notifications

webdunia
webdunia
webdunia
webdunia

32 ഇഞ്ച് സ്മാർട്ട് ടിവിയ്ക്ക് വില, 12,999 രൂപ, ഷവോമിയോട് മത്സരിക്കാൻ റിയൽമിയുടെ സ്മാർട്ട് ടിവികൾ ഇന്ത്യയിൽ

32 ഇഞ്ച് സ്മാർട്ട് ടിവിയ്ക്ക് വില, 12,999 രൂപ, ഷവോമിയോട് മത്സരിക്കാൻ റിയൽമിയുടെ സ്മാർട്ട് ടിവികൾ ഇന്ത്യയിൽ
, ചൊവ്വ, 26 മെയ് 2020 (11:58 IST)
സ്മാർട്ട് ടിവി വിപണിയിലും ഷവോമിയ്ക്ക് കടുത്ത മത്സരങ്ങൾ തീർക്കാൻ റിയൽമിയുടെ സ്മാർട്ട് ടിവികൾ ഇന്ത്യ വിപണിയിൽ അവതരിപ്പിച്ചു. 32 ഇഞ്ച് 43 ഇഞ്ച് എന്നിങ്ങനെ രണ്ട് മോഡലുകളാണ് വിപണിയിൽ അവതരിപ്പിച്ചത്. റിയൽമിയുടെ ആദ്യ സ്മാർട്ട് വാച്ചിനെയും ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 32 ഇഞ്ച് റിയൽമി സ്മാർട്ട് ടിവിക്ക് 12,999 രുപയാണ് വില. 21,000 രൂപയാണ് 43 ഇഞ്ച് സ്മാർട്ട് ടിവിയുടെ വില. 
 
ജൂൺ രണ്ട് മുതൽ സ്മാർട്ട് ടിവികൾ ഫ്ലിപ്കാർട്ട് വഴിയും റിയൽമി വെബ്‌സൈറ്റ് വഴിയും വാങ്ങാനാകും. പിക്ചർ റെസലൂഷൻ ഒഴിച്ചാൽ ഇരു ടിവികളിലെയും മറ്റു ഫീച്ചറുകൾ സമാനം തന്നെയാണ്. 1366X768 റെസല്യൂഷനിലാണ് 32 ഉഞ്ച് സ്മാർട്ട് ടിവി എത്തിയീയ്ക്കുന്നത്. 1920X1080 ആണ് 43 ഇഞ്ച് ടിവിയുടെ റെസല്യൂഷൻ. എആർഎം കോർട്ടെക്സ് എ53 ക്വാഡ് കോർ പ്രൊസസറാണ് സ്മാർട്ട് ടിവിയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. Mali-470 M-P3 ആണ് ഗ്രാഫിക്സ് യൂണിറ്റ്. 
 
24 വോട്ടിന്റെ നാല് സ്പീക്കറുകളാണ് ടി.വിയിലുള്ളത് 2.4ജി വൈഫൈ, ബ്ലൂ ടൂത്ത്, ഇന്‍ഫ്രാറെഡ് എന്നീ കണക്ടിവിറ്റി സൗകര്യങ്ങളും റിയല്‍മി ടി.വിയിലുണ്ട്. ആൻഡ്രോയിഡ് ടിവി 9 ലാണ് സ്മാർട്ട് ടിവി പ്രവർത്തിക്കുന്നത്. സ്മാർട്ട് ടിവിയിൽ പ്രമുഖ ആപ്പുകൾ പ്രി ലോഡ് ചെയ്തിട്ടുണ്ടാകും. കൂടാതെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അയ്യായിരത്തോളം ആപ്ലിക്കേഷനുകള്‍ ടി വി സപ്പോര്‍ട്ട് ചെയ്യും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്രയുടെ കൊലപാതകം, കൂടുതൽ പേരെ പ്രതിചേർക്കാൻ പൊലീസ്, പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും