ഫ്ലാഗ്ഷിപ് സ്മാർട്ട്ഫോണായ റിയല്‍മീ എക്സ് 50 പ്രോ 5ജിയെ പുറത്തിറക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് റിയൽമി. ഫെബ്രുവരി 24നാണ് സ്മാർട്ട്ഫോണിനെ വിപണിയിൽ അവതരിപ്പിയ്ക്കുന്നത്. വിപണിയിൽ അവതാരിപ്പിയ്ക്കുന്നതിന് മിൻപ് സ്മാർട്ട്ഫോണിന്റെ ചില ഫീച്ചറുകൾ ടീസർ വഴി പുറത്തുവിട്ടിരിയ്ക്കുകയാണ് റിയൽമി. 30 മിനിറ്റുകൊണ്ട് ഫൊൺ പൂർണ ചാർജ് കിവരിയ്ക്കും എന്നതാണ് അമ്പരപ്പിയ്ക്കുന്ന ഫീച്ചർ.
റിയൽമിയുടെ ഏറ്റാവും വിലകൂടിയ സ്മാർട്ട്ഫോണായിരിയ്ക്കും ഇത് എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. 24ന് നടക്കുന്ന ചങ്ങിൽ സ്മാർട്ട്‌ഫോണിന്റെ വില ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും. 90 ഹെര്‍ട്സ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് സ്മാർട്ട്‌ഫോണിൽ നൽകിയിരിയ്ക്കുന്നത്. ഡ്യുവൽ പഞ്ച്‌ഹോൾ ക്യാമറ ഫോണിന്റെ ഡിസ്‌പ്ലേയിൽ കാണാം.
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗണ്‍ 825 പ്രൊസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുക. 65വാട്സ് സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജ് സാങ്കേതികവിദ്യയാണ് സ്മാർട്ട്ഫോണിന്റെ ഏറ്റവും ആകർഷകമായ ഫിച്ചർ. 30 മിനിറ്റിനുള്ളില്‍ 4000എംഎഎച്ച് ബാറ്ററി പൂജ്യത്തില്‍ നിന്ന് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.