ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി റിയൽ‌മി 3

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2019 (19:02 IST)
ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ ഇടം നേടി ഓപ്പോയുടെ ഉപ ബ്രാൻഡായ റിയൽമിയുടെ റിയൽമി 3 സ്മാർട്ട്ഫോൺ. 1024 റിയൽ‌മി സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് ഏറ്റവും വലിയ മൊബൈൽ ഫോൺ വാചകമെഴുതിയാണ് റിയൽമി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചത്. 
 
ഹോളി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലാണ്  സ്മാർട്ട്ഫോണുകൾകൊണ്ടുള്ള ഏറ്റവും വലിയ വാചകം എഴുതിയത്. ‘പ്രൌഡ് ടു ബി യങ്ങ്‘ എന്നാണ് റിയൽ മി 3 സ്മാർട്ട്ഫോണുകൾ കൊണ്ട് എഴുതിയ വാചകം. റിയല്‍മീ 3 റേഡിയന്റ് ബ്ലൂ മാത്രമാണ് ഇതിനായി ഉപയോഗിച്ചത്. 
 
ഇന്ത്യയിൽ വളരെ വേഗത്തിലാണ് റിയൽമി ഉപയോക്താക്കൾ ഏറ്റെടുത്തത്. റിയൽമി 1, റിയൽ‌മി 2 എന്നീ മോഡലുകൾ വലിയ വിജയമായതിന് പിന്നാലെയാണ് റിയൽമി 3യെ ഈ വർഷം ഓപ്പോ ഇന്ത്യയിൽ അവതരിപ്പിച്ചത്. 6.2  ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.
 
13 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവ അടങ്ങിയ ഡ്യുവൽ റിയൽ ക്യാമറകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 2.1 GHz ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ P70 പ്രോസസറാണ് ഫോണിന്റെ കരുത്ത്. 4230 എം  എ എച്ചാ‍ണ് ബാറ്ററി ബാക്കപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭരണമാറ്റമോ തുടര്‍ച്ചയോ ജനങ്ങള്‍ തീരുമാനിക്കട്ടെ: ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് മൂന്നാമന്‍

എൽ നിനോ സാധ്യത, രാജ്യത്ത് കാലവർഷം ദുർബലമായേക്കും, കേരളത്തിൽ മഴ സാധാരണതോതിൽ

കാർഷിക, ഊർജ മേഖലകളിലായി 1.7 ലക്ഷം രൂപയുടെ പദ്ധതികളുമായി കേന്ദ്രം, തയ്യാറെടുക്കുന്നത് ഊർജമേഖലയിലെ കുതിപ്പിനായി

യുഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ ജയിക്കും, ബിജെപിക്ക് കേരളത്തെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല: കുഞ്ഞാലിക്കുട്ടി

തലസ്ഥാന നഗരിയില്‍ ആര് ജയിക്കണമെന്ന് സ്ത്രീകള്‍ തീരുമാനിക്കും; എല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാര്‍ മുന്നില്‍

അടുത്ത ലേഖനം
Show comments