Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിയൽമി Xന്റെ കൂടുതൽ ഫീച്ചറുകൾ പുറത്ത് !

റിയൽമി Xന്റെ കൂടുതൽ ഫീച്ചറുകൾ പുറത്ത് !
, വെള്ളി, 10 മെയ് 2019 (13:58 IST)
ഏറെ പ്രത്യേകതകളുമായി റിയൽമിയുടെ ഫ്ലാഗ്ഷിപ്പ് സ്മാട്ട്‌ഫോണായ റിയൽമി Xനെ കമ്പനി മെയ് 15ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. റിയലിയുടെ ഫ്ലാഗ്ഷിപ് സ്മാർട്ട്‌ഫോണായി ആണ് റിയൽമി X വിപണിയിl എത്താൻ തയ്യാറെടുക്കുന്നത്. വിപണിയിൽ അവതരിപ്പിക്കൻ ദിവസങ്ങൽ മാത്രം ശേഷിക്കുമ്പോൾ ഫോണുമായി ബന്ധപ്പെട്ട് ഒരു വിവരങ്ങളും പുറത്താകുന്നില്ല എന്ന് റിയൽമി ഉറപ്പുവരുത്തുന്നുണ്ട്.
 
എന്നാൽ റിയൽമി പുറത്തുവിട്ട ചില പോസ്റ്ററുകൾ സ്മാർട്ട്‌ഫോണിലെ ചില ഫീച്ചറുകളെ കുറിച്ച് സൂചിപ്പിക്കുണ്ട്. റിയൽമി Xൽ ഇൻഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസാറായിരിക്കും ഉണ്ടാവുക എന്ന് കമ്പനി പുറത്തിറക്കിയ ഒരു പോൽസ്റ്ററിൽനിന്നും വ്യക്തമാണ്. വി ഒ ഒ സി 3.0 ഫാസ്റ്റ് ചാർജിംഗ് ടെക്കനോളജിയും ഫോണിൽ  ഉണ്ടായിരിക്കും എന്ന് കമ്പനി തന്നെ വ്യക്തമാക്കി കഴിഞ്ഞു.
 
അമോലെഡ് ഡിസ്പ്ലേയാണ് ഫോണിൽ ഉണ്ടാവുക. സോണിയുടെ ഐ എം എക്സ് 586 സെൻസർ കരുത്ത് പകരുന്ന 48 ഗാപിക്സല് ക്യാമറ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരിക്കും. റിയൽമി എക്സിൽ പോപ്പ് അപ്പ് സെൽഫി ക്യാമറയായിരിക്കും ഉൺറ്റാവുക എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നോച്ച്‌ലെസ് ഫുൾവ്യു ഡിസ്‌പ്ലേയാണ് ഫോണിൽ ഉള്ളത് എന്നതിനാൽ ഇക്കാര്യം ഏറെക്കുറേ സ്ഥിരീകരിച്ച് കഴിഞ്ഞു.
 
പകൽ വെളിച്ചത്തിൽ പൊലും ഡിപ്ലേ കൃത്യമായി വ്യക്തമാകുന്ന തർത്തിൽ ഡി എസ് പി അക്സിലറേഷൻ എന്ന പ്രത്യേക ടെക്കനോളജിയിലാണ് ഡി‌പ്ലേ ഒരുക്കിയിരിക്കുന്നത്. ക്വാൽകോമിന്റെ 730 എസ് ഒ സി പ്രൊസസറാണ് ഫോണിൽ ഉണ്ടാവുക. ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനപ്പെടുത്തിയുള്ള കളർ ഒ എസിലായിരിക്കും റിയാൽമി X പ്രവർത്തിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. ചൈനായിൽ ആവതരിപ്പിച്ചതിന് ശേഷം ഉടൻ തന്നെ റിയൽമി X ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിയൽമി സി ഇ ഒ മാധവ് സേത്ത് വ്യക്തമാക്കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ഇന്ത്യയിലായിരുന്നെങ്കിലോ ?; ബെക്കാമിനെ വിറപ്പിച്ച് കോടതി - ഒടുവില്‍ വിലക്കേര്‍പ്പെടുത്തി