Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെഡ്മി 7A ഇന്ത്യയിൽ, വില വെറും 5,999 രൂപ !

റെഡ്മി 7A ഇന്ത്യയിൽ, വില വെറും 5,999 രൂപ !
, വ്യാഴം, 4 ജൂലൈ 2019 (19:38 IST)
റെഡ്മി നോട്ട് സെവൻ സീരീസിനെ വിപണിയിൽ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ റെഡ്മി 7A യെ കൂടി ഇന്ത്യയിലെത്തിച്ചിരിക്കുകയാന് ഷവോമി. കഴിഞ്ഞ വർഷം വിപണിയിലെത്തിയ റെഡ്മി 6A യുടെ പരിഷ്കരിച്ച പതിപ്പാണ് റെഡ്മി 7A. 2 ജിബി റാം 16 ജിബി സ്റ്റോറേജ്, 2 ജിബി റാം 32 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഫോൺ വിപണിയിലെത്തുന്നത്.
 
അടിസ്ഥാന വേരിയന്റിന് 5,999 രൂപയും, ഉയർന്ന വേരിയന്റിന് 6199 രൂപയുമാണ് വില. ഫൊൺ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട ഓഫർ അനുസരിച്ച് അടിസ്ഥാന വേരിയന്റ് 5,799 രൂപക്കും ഉയർന്ന വേരിയന്റ് 5,999 രൂപക്കും വാങ്ങാനാകും. ജൂലൈ മാസത്തിൽ മാത്രമായിരിക്കും ഈ ഓഫർ ലഭ്യമാവുക. ജൂലൈ 11 ഉച്ചക്ക് 12 മണി മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും. എം‌ഐ ഡൊട്കോമിലൂടെയും ഫ്ലിപ്കാർട്ട് വഴിയും ഫോൻ ലഭ്യമായിരിക്കും. 
 
കാഴ്ചയിൽ റെഡ്മി 6Aക്ക് സമാനമാണ് റെഡ്മി 7A. എന്നാൽ കൂടുതൽ മികച്ച സംവിധാനങ്ങൾ ഫോണിൽ ഷവോമി ഒരുക്കിയിട്ടുണ്ട്. 18:9 ആസ്പക്ട് റേഷ്യോവിൽ 5.45 ഇഞ്ച് ഐപിഎസ് എൽസിഡി എച്ച് ഡി ഡിസ്പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.13 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയാണ് റെഡ്മി 7Aയിൽ ഉണ്ടാവുക. 5 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 
 
പ്രൊസസറിന്റെ കാര്യത്തിലാണ് 6Aയെ അപേക്ഷിച്ച് വലിയ മറ്റം ഉള്ളത്. റെഡ്മി 6Aയിൽ മീഡിയടെക്കിന്റെ ഹീലിയോ A22 എസ്ഒസി പ്രോസസറായിരുന്നു എകിൽ. റെഡ്മി 7Aക്ക് കരുത്ത് പകരുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 439 പ്രൊസസറാണ്. 4000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉണ്ടാവുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടുകാര്‍ എതിര്‍ത്തു, തള്ളിപ്പറഞ്ഞു; ക്ഷേത്രത്തിലെത്തി അര്‍ധസഹോദരിമാര്‍ വിവാഹിതരായി