Webdunia - Bharat's app for daily news and videos

Install App

ഷവോമിയുടെ കരുത്തുറ്റ K20യും, K20 Proയും ഇന്ത്യയിൽ !

Webdunia
വ്യാഴം, 18 ജൂലൈ 2019 (12:53 IST)
ഷവോമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് സ്മാർട്ട്‌ഫോണുകളായ റെഡ്മി K20യും K20 Proയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇരു ഫോണുകളിലും ചിപ് സെറ്റ് ഒൽഴിച്ച് ഏകദേശം സമാനമായ ഫീച്ചറുകൾ തന്നെയാണ് ഷവോമി നൽകിയിരിക്കുന്നത്. ഫോണിനെ നേരത്തെ ചൈനീസ് വിപണിയിൽ ഷവോമി പുറത്തിറക്കിയിരുന്നു.
 
6.39 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് അമോലെഡ് നോച്ച്‌ലെസ് ഫുൾവ്യൂ ഡിസ്പ്ലേയാണ് ഇരു ഫോണുകളിലും ഉള്ളത്. ഡിസി ഡിമ്മിംഗ് എന്ന സാങ്കേതികവിദ്യ ഡിസ്പ്ലേയെ കൂടുതൽ എഫിഷ്യന്റ് ആക്കി മാറ്റും. സോണിയുടെ ഐ എം എക്സ് 586 സെൻസർ കരുത്ത് പകരുന്ന 48 മെഗാപിക്സൽ പ്രൈമറി ലെൻസ്, 13 മെഗാപിക്സലിന്റെ അൾട്ര വൈഡ ആംഗിൾ ലെൻസ്, 8 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറകളാണ് ഇരു ഫോണിലുമുള്ളത്.
 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തിയുള്ള 20 മെഗാപിക്സലിന്റെ പോപ്പ് സെൽഫി ക്യാമറ ഫോണിന്റെ പ്രധാന സവിസേഷതകളിൽ ഒന്നാണ്. ചിപ്സെറ്റിന്റെ കാര്യത്തിലാണ് ഇരു ഫോണുകൾക്കും വ്യത്യാസം ഉള്ളത്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 855 ചിപ്സെറ്റാണ് റെഡ്മി K20 Proക്ക് കരുത്ത് പകരുന്നത്. എന്നാൽ റെഡ്മി K20യിൽ ഒരുക്കിയിരിക്കുന്നത് ആൻഡ്രീനോ ജിപിയു 616നോടുകുടിയ സ്നാപ്ഡ്രാഗൺ 730 പ്രൊസസറാണ്.
 
മികച്ച ഗെയിമിംഗ് എക്സ്‌പീരിയൻസിനായി ഗെയിം ടർബോ 2.0 എന്ന പ്രത്യേക സോഫ്റ്റ്‌വെയറും ഫോണിൽ ഒരുക്കിയിട്ടുണ്ട്. 4ജിബി റാം, 64 ജിബി സ്റ്റോറേജ്, 6 ജിബി റാം. 64 ജിബി സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലാണ് K20 വിപണിയിലെത്തുന്നത്. 6ജിബി റാം 128 ജി ബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ്. 8 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിങ്ങനെയാണ് K20  Proയുടെ വേരിയന്റുക.
 
27W ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തോടുകൂടിയ 4000 എം എ എച്ച് ബാറ്ററിയാണ് ഇരു സ്മാർട്ട്‌ഫോണുകളിലും നൽകിയിരിക്കുന്നത്. 50 മിനിറ്റിൽ ഫോൺ പൂർണ ചാർജ് കൈവരിക്കും എന്നാണ് ഷവോമിയുടെ അവകാശവാദം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments