കാർത്തിക്ക് സുബ്ബുരാജിന്റെ സംവിധാനം, ധനുഷിന്റെ നായികയാവാൻ ഐശ്വര്യ ലക്ഷ്മി

ബുധന്‍, 17 ജൂലൈ 2019 (18:15 IST)
കാർത്തിക്ക് സുബ്ബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മി എന്ന് റിപ്പോർട്ടുകൾ. രജനികാന്ത് ചിത്രമായ പേട്ടക്ക് ശേഷം കാർത്തിക്ക് സുബ്ബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഐശ്വര്യ ലക്ഷ്മി നായികയാകുന്നത് 
 
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചുകഴിഞ്ഞു. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വൈനോട്ട് സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. സുന്ദർ സി സംവിധാനം ചെയ്യുന്ന വിശാൽ ചിത്രത്തിലും ഐശ്വര്യ ലക്ഷ്മിയാണ് നായിക പ്രിഥ്വിരാജിനൊപ്പമുള്ള ബ്രദേഴ്സ് ഡേയാണ് ഐശ്വര്യ ലക്ഷ്മിയുടേതായി പുറത്തിറങ്ങാനുള്ള അടുത്ത മലയാള ചിത്രം. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കണ്ടാൽ വെറുമൊരു മഞ്ഞ ബാഗ്, ആലിയയുടെ ബാഗിന്റെ വിലകേട്ട് ഞെട്ടി ആരാധകർ !