Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങളുടെ മുഖം നൽകിയാൽ ഗൂഗിൾ 350 രൂപ തരും !

നിങ്ങളുടെ മുഖം നൽകിയാൽ ഗൂഗിൾ 350 രൂപ തരും !
, തിങ്കള്‍, 29 ജൂലൈ 2019 (10:38 IST)
സ്മാർട്ട്‌ഫോണുകളും ടെക്കനോളജിയും ഓരോ ദിവസമവും അത്ഭുതകരമായ രീതിയിൽ മുന്നേറുകയാണ്. ഇതിനായി നമ്മൾ അറിഞ്ഞും അറിയാതെയും പല വിവരങ്ങളും നമ്മളിൽനിന്നും പല കമ്പനികളും ശേഖരിക്കുന്നു. സ്മാർട്ട്‌ഫോണുകളുടെ ഈ കാലത്ത് അത് വളരെ എളുപ്പവുമാണ്. ആളുകളുടെ മുഖത്തിന്റെ ഡേറ്റ ഗൂഗിൾ വില കൊടുത്ത് വാങ്ങുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
നമ്മുടെ മുഖം സ്ക്യാൻ ചെയ്ത നൽകാൻ തയ്യാറായാൽ അഞ്ച് ഡോളർ (ഏകദേശം350 രൂപ)ക്ക് തുല്യമായ ആമസോൺ ഗിഫ്റ്റ് വൗച്ചറോ, സ്റ്റാർബക്സിന്റെ ഗിഫ്റ്റ് കാർഡോ ആണ് ഗൂഗിൾ ഇതിന് പ്രതിഫലമായി നൽകുന്നത്. താൽപര്യമുള്ളവർ സമ്മതപത്രം നൽകിയ ശേഷം മൊബൈൽഫോണിണിൽ മുഖം സ്ക്യാൻ ചെയ്ത് നൽകാം.
 
എന്തിനുവേണ്ടിയാണ് ഗൂഗിൾ ആളുകളുടെ മുഖത്തിന്റെ വിവരങ്ങൾ ശേഖരിക്കുന്നത് എന്നത് വ്യക്തമാക്കിയിട്ടില്ല. അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന ഗൂഗിളിന്റെ ഫ്ലാഗ്‌ഷിപ് സ്മാർട്ട്‌ഫോൺ പിക്സൽ 4ന്റെ ഫെയിസ് അൺലോക്കിംഗ് ഫീച്ചറിന്റെ അപാകതകൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് വ്യക്തികളുടെ മുഖത്തിന്റെ ഡേറ്റ ഗൂഗിൾ ശേഖരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേരും വയസ്സും മാറ്റി മാട്രിമോണിയൽ സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി; യുവാവിൽ നിന്ന് 15 ലക്ഷം തട്ടിയ മിലിട്ടറി ക്യാംപിലെ സ്റ്റാഫ് നഴ്സ് അറസ്റ്റിൽ