ആർട്ടിഫിഷ്യലി ഇന്റലിജന്റ് വാർത്താ അവതാരകനെ അവതരിപ്പിയ്ക്കാൻ റോയിട്ടേഴ്സ് !

Webdunia
ശനി, 15 ഫെബ്രുവരി 2020 (16:05 IST)
നിർമ്മിത ബുദ്ധി അടിസ്ഥാനപ്പെടുത്തി വാർത്താൾ ഇപ്പോൾ എഴുതുന്നുണ്ട്. കായിക മേഖലയിലാണ് ഇത് പ്രാധാനമായും പ്രയോജനപ്പെടുന്നത്. അന്താരാഷ്ട്ര വാർത്താ എഐ റിപ്പോർട്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ ഈ രാംഗത്ത് അടുത്ത ലെവലിലേയ്ക്ക് നീങ്ങുകയാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ്.
 
എഐ അടിസ്ഥാനപ്പെടുത്തിയുള്ള വാർത്താ അവതാരകനെ അവതരിപ്പിച്ചിരിയ്ക്കുകയാണ് റോയിട്ടേഴ്സ്. ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ് വാർത്താ കമ്പനിയായ സിന്തേഷ്യയും റോയിട്ടേഴ്സും സംയുക്തമായി നിർമ്മിച്ച എഐ വാർത്ത അവതാരകന്റെ പ്രോട്ടോ ടൈപ്പ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. യഥാർത്ഥ വാർത്താ അവതാരകന്റെ ദൃശ്യങ്ങളിനിന്നുമാണ് വെർച്വൽ അവതാരകനെ ഒരുക്കിയിരിയ്ക്കുന്നത്.
 
വാർത്തകൾക്കനുസരിച്ച് ചലിയ്ക്കാനും ചുണ്ടനക്കനും വെർച്വൽ അവതാരകന് സാധിയ്ക്കും. എഐ റിപ്പോർട്ടർമാർ ഒരുക്കുന്ന വാർത്തകൾ എഐ അവതാരകൻ തന്നെ അവതരിപ്പിയ്ക്കുന്ന മാതൃകയാണ് റോയിട്ടേഴ്സ് വിജയകരമായി പരീക്ഷിച്ചിരിയ്ക്കുന്നത്. വാർത്ത രൂപപ്പെടുത്തുന്നത് മുതൽ അവതരണം വരെ മുഴുവൻ ജോലികളും എഐ നിയന്ത്രണത്തിലാണ്. ചൈനയിലെ സിൻഹുവ വാർത്താ ഏജൻസിയെ എഐ വാർത്ത അവതാരകനെ നേരത്തെ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും മനുഷ്യ റിപ്പോർട്ടർമാർ ഒരുക്കിയ വാർത്തയായിരുന്നു ഈ എഐ അവതാരകൻ അവതരിപ്പിച്ചിരുന്നത്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു

ന്യൂഡല്‍ഹിയില്‍ വായു ഗുണനിലവാരം കൂടുതല്‍ മോശമാകും; സഹായിക്കാമെന്ന് ചൈന

മോദി മഹാനായ വ്യക്തിയും സുഹൃത്തും; ഇന്ത്യാ സന്ദര്‍ശനം പരിഗണിക്കുമെന്ന് ട്രംപ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

അടുത്ത ലേഖനം
Show comments