ബോളിവുഡിൽ അവസരം ലഭിയ്ക്കും എന്ന് പറഞ്ഞ് ഹോട്ടലിലെത്തിച്ചു, ടെലിവിഷൻ താരത്തെ ഭർത്താവ് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു

ശനി, 15 ഫെബ്രുവരി 2020 (13:31 IST)
ഡറാഡൂൺ: അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ടെലിവിഷൻ അഭിനയത്രിയെ ഭർത്താവും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിയ്ക്കുന്നതിനായി മൃതദേഹം കത്തിയ്ക്കുകയും ചെയ്തു. പഞ്ചാബ് ടെലിവിഷൻ താരമായ 29കാരി അനിതാ സിങിനെയാണ് ഭർത്താവ് ഭർത്താവ് രവീന്ദ്ര പാൽ സിങും, സുഹൃത്ത് കുൽദീപും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.
 
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയച്ച് രവീന്ദ്ര പാൽ സിങ് യുവതിയെ കൊലപ്പെടുത്താൻ തീരുമാനിയ്ക്കുകയായിരുന്നു. ഇതിനായി സുഹൃത്ത് കുൽദീപിന്റെ സഹായവും രവീന്ദ്ര പാൽ സിങ് തേടി. കുൽദീപിന് ബോളിവുഡിൽ വലിയ സ്വാധീനം ഉണ്ടെന്നും അഭിനയിയ്ക്കാൻ അവസരം ഒരുക്കും എന്നും രവീന്ദ്ര പാൽ സിങ് ഭര്യയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.
 
പിന്നീട് മുൻപ് നിശ്ചയിച്ച പ്രകാരം കുൽദീപ് രവീന്ദ്ര പാൽ സിങ്ങിനെയും അനിത സിങ്ങിനെയും ഒരു റെസ്റ്റൊറെന്റിലേയ്ക്ക് ക്ഷണിച്ചു, ഇവിടെ വച്ച് ശീതള പാനിയത്തിൽ മയക്കുമരുന്ന് കലർത്തി യുവതിയ്ക്ക് നൽകുകയായിരുന്നു. ബോധരഹിതയായ യുവതിയെ പിന്നീട് ഇരുവരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തെളിവ് നശിപ്പിയ്ക്കാനായി പിന്നീട് മൃതദേഹം കത്തിക്കുകയയിരുന്നു എന്ന് നൈനിറ്റാൾ സീനിയർ പൊലീസ് സൂപ്രണ്ട് എസ് കെ മീന പറഞ്ഞു.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഷൂവിനുള്ളില്‍ വിഷപ്പാമ്പ് ; പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്