ആ പാസ്‌വേര്‍ഡുകള്‍ തന്നെയാണോ വീണ്ടും ഉപയോഗിക്കുന്നത് ? അറിഞ്ഞോളൂ... പണി പിറകെയുണ്ട് !
ലോകത്തിലെ പൊതുവായ പാസ്‌വേഡുകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ? അവ സുരക്ഷിതമാണോ?
വാനാക്രൈ, പിയെച്ച എന്നിങ്ങനെയുള്ള റാന്‍സംവെയറുകളില്‍ നിന്നേറ്റ മുട്ടന്‍ പണിയുടെ ആഘാതത്തില്‍ നിന്നും സൈബര്‍ ലോകം ഇതുവരെയും മുക്തമായിട്ടില്ല. 2017ല്‍ ഓരോ പത്തു മിനിറ്റിലും പലതരത്തിലുള്ള സൈബര്‍ ക്രൈമുകളും റിപ്പോട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സിയായ റെസ്‌പോണ്‍സ് ടീം നല്‍കുന്ന കണക്കുകള്‍ പറയുന്നത്.
എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ വളരെ ലളിതമായ പാസ്‌വേര്‍ഡുകള്‍ നല്‍കുന്നവരാണ് നമ്മളോരോരുത്തരും. എന്നാല്‍ ഇവ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സങ്കീര്‍ണ്ണമായ പാസ്‌വേര്‍ഡുകള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം പലര്‍ക്കും അറിയില്ലെന്നതാണ് വസ്തുത. പത്ത് മില്യന്‍ പാസ്‌വേര്‍ഡുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും അപകടകരമായ 25 പാസ്‌വേര്‍ഡുകളുടെ ലിസ്റ്റ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പുറത്തു വിട്ടിട്ടുണ്ട്.
പട്ടികയനുസരിച്ച് താഴെ പറയുന്ന 25 പാസ്‌വേര്‍ഡുകള്‍ ഒട്ടും സുരക്ഷിതമല്ലെന്നും ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 123456, 123456789, qwerty, 12345678, 111111, 987654321, qwertyyuiop, mynoob, 123321, 666666, 18atcskd2w, 1234567890, 1234567, password, 123123, 7777777, 1q2w3e4r, 654321, 555555, 3rjs1la7qe, google, 1q2w3e4r5t, 123qwe, zxcvbnm, 1q2w3e. ഇത്തരം പാസ്‌വേര്‍ഡുകള്‍ക്കു പകരം കൂടുതല്‍ സങ്കീര്‍ണ്ണമായ പാസ്‌വേര്‍ഡുകള്‍ നല്‍കണമെന്ന മുന്നറിയിപ്പും സൈബര്‍ വിദഗ്ധര്‍ നല്‍കുന്നുണ്ട്.