ഐഫോൺ തന്നെ സ്വവർഗാനുരാഗിയാക്കി, ആപ്പിളിനെതിരെ യുവാവ് കോടതിയിൽ

വെള്ളി, 4 ഒക്‌ടോബര്‍ 2019 (16:00 IST)
ആപ്പിൾ ഐഫോൺ തന്നെ സ്വർഗാനുരാഗിയാക്കിയെന്ന് ആരോപിച്ച് റഷ്യൻ യുവാവ്. ധാർമിക ദ്രോഹത്തിന് നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ട ആപ്പിളിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇയാൾ. ഒരു ദശലക്ഷം റുബിളാണ് യുവാവ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.   
 
ഗേകോയിൽ എന്ന ക്രിപ്റ്റോ കറൻസിയാണ് തന്നെ സ്വവർഗനുരാഗിയാക്കി മാറ്റിയത് എന്ന് യുവാവ് പരാതിയിൽ പറയുന്നു. ആപ്പിൾഫോണിലേക്ക് വന്ന ഒരു സന്ദേശം ഗേകോയിനിലേക്ക് എത്തിക്കുകയായിരുന്നു. ബിറ്റ്‌കോയിൻ അന്വേഷിച്ച് തനിക് ലഭിച്ചത്. ഗേകോയിൻ ആപ്പിലേക്കുള്ള ലിങ്കായിരുന്നു. ഇത് പിന്നീട് തന്റെ ജീവിതം തിരിച്ചുപോകാനാവത്ത നിലയിലേക്ക് മാറ്റുകയായിരുന്നു എന്ന് യുവാവ് പറയുന്നു.
 
'ബി‌റ്റ്കോയിൻ ആപ്പിൽ ഇപ്പോൾ എനിക്ക് ഒരു കാമുകൻ ഉണ്ട്. ഇത് എങ്ങനെ മാതാപിതാക്കളോട് പറയണം എന്നുപോലും എനിക്കറിയില്ല. ക്രിത്രിമത്തിലൂടെ ആപ്പിൾ എന്റെ ജീവിതം നശിപ്പിച്ചു'. യുവാവ് പറഞ്ഞു. ആപ്പിൾ പ്രതിനിധികൾ പരാതിയെ കുറിച്ച്  ഇതുവരെ പ്രതികരിച്ചിട്ടില്ല.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൂടത്തായിയിലെ മരണങ്ങൾ കൊലപാതകമാകാം, ആറിടത്തും ഒരേ വ്യക്തിയുടെ സാനിധ്യം ഉണ്ടായിരുന്നതായി പൊലീസ്