Webdunia - Bharat's app for daily news and videos

Install App

സാംസങ് ഗാലക്‌സി നോട്ട് 5ഉം 7ഉം തമ്മില്‍ എന്താണ് വ്യത്യാസം?

സാസങ് ഗാലക്‌സി നോട്ട് 5ഉം നോട്ട് 7ഉം താരതമ്യം ചെയ്യുമ്പോള്‍

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2016 (15:33 IST)
സാംസങിന്റെ ഉന്നത ഫാബ്ലെറ്റ് ശ്രേണിയായ നോട്ട് സീരീസിലെ പുതിയ ഫോണ്‍ ആണ് ഗാലക്‌സി നോട്ട് 7. കഴിഞ്ഞ വര്‍ഷം സാംസങ് വിപണിയിലെത്തിച്ച ഗാലക്‌സി നോട്ട് 5 വില കുത്തനെ കുറഞ്ഞതും നോട്ട് 7ന്റെ വരവിന് പിന്നാലെയാണ്. നിലവില്‍ 39,999 രൂപയ്ക്ക് നോട്ട് 5 ലഭിക്കുമെന്നിരിക്കെ വിപണിയില്‍ പുതുതായെത്തിയ നോട്ട് 7 അതിനെക്കാന്‍ മൂല്യമുള്ളത് തന്നെയോ എന്ന് അറിയാന്‍ ഉപഭോക്താക്കള്‍ക്ക് ആകാംക്ഷയുണ്ടാകും. 
 
ഒരു ഹൈ എന്‍ഡ് ഫോണിന് ഉതകുന്ന സവിശേഷതകള്‍ക്കൊപ്പം ഐറിസ് സെന്‍സര്‍ ഉള്‍പ്പെടെയുള്ള നൂതന ഫീച്ചറുകള്‍ നോട്ട് 7ല്‍ അവതരിപ്പിക്കുന്നു. ഗാലക്‌സി എസ് 7ലേത് പോലെ ഡ്യൂവല്‍ എഡ്ജ് സ്‌ക്രീനാണ് നോട്ട് 7ന്റേത്. ഈ സവിശേഷതയുള്ള ആദ്യ നോട്ട് ഫാബ്ലെറ്റാണിത്. സാംസങ് നോട്ട് 5ല്‍ ഈ പ്രത്യേകതകള്‍ അവതരിപ്പിച്ചിരുന്നില്ല. 5.7 ഇഞ്ച് ഡിസ്‌പ്ലേയിലാണ് നോട്ട് 7 എത്തുന്നത്. 1440X 2560 പിക്‌സല്‍ റെസല്യൂഷനുള്ള ഡിസ്‌പ്ലേയില്‍ 518 പിപിഐയുടെ ഉയര്‍ന്ന പിക്‌സല്‍ സാന്ദ്രതയാണുള്ളത്.
 
വാട്ടര്‍പ്രൂഫിംഗ് അല്ല എന്നത് നോട്ട് 5ന്റെ ന്യൂനതകളില്‍ ഒന്നാണ്. എന്നാല്‍ ഗാലക്‌സി നോട്ട് 7 ഐപി 68 വാട്ടര്‍പ്രൂഫിംഗിനൊപ്പം പൊടിപടലങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. എസ് പെന്നിനും വാട്ടര്‍ പ്രൂഫിംഗ് നല്‍കിയിട്ടുണ്ട്. നോട്ട് 5ല്‍ അബന്ധവശാല്‍ എസ് പെന്‍ തിരുകുന്നത് തെറ്റാണെങ്കിലും ഡിവൈസിനുള്ളിലേക്ക് അത് കയറി പോകുന്നു. തിരിച്ചെടുക്കുമ്പോള്‍ പ്രയാസവും പെന്നിന് കേടുപാടുകളുമുണ്ടാകാന്‍ ഇത് ഇടയാക്കും. എന്നാല്‍ നോട്ട് 7 ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായിട്ടാണ് എത്തിയിരിക്കുന്നത്. 
 
നോട്ട് 5ന്റെ എസ് പെന്നില്‍ നിന്നും വ്യത്യസ്തമായി എസ് 7ല്‍ 0.7 എംഎം മാത്രം ആണ് പെന്‍ ടിപ്പിന്റെ വലിപ്പം.  ഇത് സാധാരണ പെന്‍ ഉപയോഗത്തിന്റെ സുഖം നല്‍കുന്നു. നോട്ട് 5ല്‍ നിന്നും 7ല്‍ എത്തിയപ്പോള്‍ ഇന്റേര്‍ണല്‍ മെമ്മറി രണ്ടിരട്ടിയായി സാംസങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 64 ജിബിയുള്ള ഇന്റേര്‍ണല്‍ മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബിയാക്കി ഉയര്‍ത്താം. സാംസങ് ക്ലൗഡില്‍ 15 ജിബി വരെ ഫ്രീ മെമ്മറി സ്‌പെയ്‌സ് ഉണ്ടെന്നതും നോട്ട് 7ന്റെ പ്രത്യേകതയാണ്. 
 
ഒരു നോട്ടം കൊണ്ട് ഫോണ്‍ തുറക്കാമെന്നതാണ് നോട്ട് 7ന്റെ പ്രധാന പ്രത്യേകത.  മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന നോട്ട് 7 എക്‌സ്ട്രാ ലെയര്‍ സെക്യൂരിറ്റിയും വാഗ്ദാനം ചെയ്യുന്നു. ഐറിസ് സ്‌കാനറുമായി എത്തുന്ന ആദ്യ ഗ്യാലക്‌സി നോട്ടും 7തന്നെ. ഇതില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. മൊബൈല്‍ പേയ്‌മെന്റ്‌സുകള്‍ക്കും ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പ്രയോജനപ്പെടുത്താം.  നോട്ട് 5ഉം 7ഉം ആന്‍ഡ്രോയിഡ് വേര്‍ഷന്‍ മാര്‍ഷ്മാലോ ടച്ച്വിസ് യുഐ ആണ്. എന്നാല്‍ നോട്ട് 5നെക്കാള്‍ നോട്ട് 7ല്‍ യുഐ കൂടുതല്‍ ക്ലീനര്‍ ആയിരിക്കും. 
 
ഒക്ടാ കോര്‍ പ്രോസസറില്‍ പുറത്തിറങ്ങി നോട്ട് 7ല്‍ 4ജിബി റാംആണ്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനിലുള്ള 12 എംപി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറയും 5എംപി ഫ്രണ്ട് ഫോക്കസിംഗ് ക്യാമറയുമാണ് നോട്ട് 7ല്‍.  ഡിസ്‌പ്ലേയ്ക്ക് സംരക്ഷണമേകാന്‍ കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ് 5 ആണ്. ലാബ് പരീക്ഷണത്തില്‍ 1.6 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വീഴ്ചയില്‍ പോലും നോട്ട് 7 80 ശതമാനം സംരക്ഷണം നല്‍കുന്നതായി തെളിഞ്ഞിട്ടുണ്ട്. 
 
ഗ്യാലക്‌സി നോട്ട് 5ല്‍ നിന്നും ഒട്ടേറെ സവിശേഷതകളുമായി എത്തുന്ന നോട്ട് 7 വ്യത്യസ്ത മേഖലയില്‍ വ്യത്യസ്ത വിലകളിലായിരിക്കും എത്തുക. യൂറോപ്യന്‍ വിപണിയില്‍ 699 യൂറോ(ഏതാണ്ട് 52,300 രൂപ) ആണ് വിലയിട്ടിരിക്കുന്നത്. ആഗസ്ത് 16നാണ് യൂറോപ്പില്‍ പ്രീ ഓര്‍ഡര്‍ ആംരഭിക്കുക. 19ന് ഇന്ത്യന്‍ വിപണിയിലെ പ്രീ ഓര്‍ഡര്‍ ആരംഭിക്കും. 
 
 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രവാദിനികളെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരെ ജനക്കൂട്ടം കൊലപ്പെടുത്തി; സംഭവം ബീഹാറില്‍

Nipah Virus: സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേര്‍, ഹൈറിസ്‌ക് വിഭാഗത്തില്‍ 27 പേര്‍

വൃദ്ധസദനത്തിലെ പ്രണയം; വിജയരാഘവനും സുലോചനയും ഇനി ഒന്നിച്ച്, വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം

പാക് ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സര്‍ക്കാര്‍ ക്ഷണപ്രകാരം; വിവരാവകാശ രേഖകള്‍

വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയില്‍; കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍

അടുത്ത ലേഖനം
Show comments