Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡ്യൂവല്‍ എഡ്ജ് കര്‍വ്ഡ് ഡിസ്പ്ലേയുമായി സാംസങ്ങ് ഗ്യാലക്സി എസ്8, എസ്8 പ്ലസ് !

സാംസങ്ങ് ഗ്യാലക്സി എസ്8, എസ്8 പ്ലസ് പുറത്തിറക്കി

ഡ്യൂവല്‍ എഡ്ജ് കര്‍വ്ഡ് ഡിസ്പ്ലേയുമായി സാംസങ്ങ് ഗ്യാലക്സി എസ്8, എസ്8 പ്ലസ് !
, വെള്ളി, 31 മാര്‍ച്ച് 2017 (09:50 IST)
സാംസങ്ങിന്റെ ഏറ്റവും ഫ്ലാഗ്ഷിപ്പ് മോഡലുകളായ ഗ്യാലക്സി എസ്8, എസ്8 പ്ലസ് എന്നിവ പുറത്തിറക്കി. അടുത്തിടെ വിപണിയില്‍ വന്‍ ദുരന്തമായി മാറിയ ഗ്യാലക്സി നോട്ട് 7ന് ശേഷം കമ്പനി നടത്തിയ ഏറ്റവും വലിയ ലോഞ്ചിംഗാണ്  എസ്8 ന്റേയും എസ്8 പ്ലസിന്റേയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഫോണുകള്‍ ഏപ്രില്‍ 21 മുതല്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടെങ്കിലും ഇന്ത്യന്‍ ലോഞ്ചിംഗ് എന്നായിരിക്കുമെന്ന വിവരങ്ങള്‍ ഒന്നുംതന്നെ ലഭ്യമല്ല.
ഗ്യാലക്സി എസ്8ന് ഏകദേശം 57,000 രൂപയും എസ്8 പ്ലസിന് 63,000 രൂപയുമായിരിക്കും വില എന്നാണ് സൂചന.
 
രണ്ട് ഫോണുകളിലും ക്യൂല്‍ കോം 64 ബിറ്റ് സ്നാപ്ഡ്രാഗണ്‍ 835 ഒക്ടാകോര്‍ എസ്ഒസി പ്രോസസ്സറാണ് ഉപയോഗിച്ചിട്ടുള്ളത്‍. 4ജിബി റാം, എസ് ഡികാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 ജിബിയായി വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 64 ജിബി ഓണ്‍ബോര്‍ഡ് മെമ്മറി എന്നീ സവിശേഷതകളും ഇരുഫോണുകള്‍ക്കുമുണ്ട്. മുന്‍മോഡലുകളില്‍ നിന്നും വ്യത്യസ്തമായി ഫിസിക്കല്‍ ഹോം ബട്ടണ്‍ ഒഴിവാക്കിയാണ് പുതിയ ഗ്യാലക്സി എസ്8, എസ്8 പ്ലസ് എന്നിവ എത്തുന്നത്. ഫിംഗര്‍ പ്രിന്‍റ് സെന്‍സറും ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 
ഡ്യൂവല്‍ എഡ്ജ് കര്‍വ്ഡ് ഡിസ്പ്ലേയോടെയാണ് ഇരു ഫോണുകളും എത്തുന്നത്. 5.8 ഇഞ്ച് ഡിസ്പ്ലേയാണ് ഗ്യാലക്സി എസ്8ന് നല്‍കിയിരിക്കുന്നത്. എന്നാല്‍ 6.2 ഇഞ്ച് സ്ക്രീനാണ് ഗ്യാലക്സി എസ്8 പ്ലസിനുള്ളത്.  12 എംപിയാണ് ഇരു ഫോണിന്‍റെയും പ്രധാന ക്യാമറ. മുന്നിലെ സെല്‍ഫി ക്യാമറയാകട്ടെ 8എംപിയുമാണ്.  ഫിംഗര്‍ പ്രിന്റ് സ്കാനറിന് പുറമേ കൂടുതല്‍ സുരക്ഷ മുന്നില്‍ കണ്ടുകൊണ്ട് ഐറിസ് സ്കാനറും ഇരു ഫോണുകള്‍ക്കും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊട്ടിയൂർ പീഡനം: ഡി എൻ എ ഫലം പുറത്തുവന്നു, അറിയാമായിരുന്നിട്ടും കേട്ടവർ ഞെട്ടി!