Select Your Language

Notifications

webdunia
webdunia
webdunia
webdunia

തകര്‍പ്പന്‍ ബാറ്ററിയും അത്യുഗ്രൻ ഫീച്ചറുകളുമായി സാംസങ്ങ് ഗ്യാലക്‌സി എസ്8 !

ഗ്യാലക്‌സി എസ്8, വരുന്നത് പുതിയ ഫീച്ചറുകളിൽ അത്യുഗ്രൻ സ്മാർട്ട് ഫോൺ

samsung galaxy s8
, തിങ്കള്‍, 20 ഫെബ്രുവരി 2017 (10:54 IST)
സാംസങ്ങ് ഗ്യാലക്‌സി എസ്8 വിപണിയിലേക്കെത്തുന്നു. ഈ സ്മാർട്ഫോൺ കമ്പനി പുറത്തിറക്കാൻ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ ഫോണിലെ വിർച്വൽ അസിസ്റ്റന്റിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായി തുടങ്ങി. ആൻഡ്രോയ്ഡിലെ ഗൂഗിൾ നൗ വെർച്വൽ അസിസ്റ്റന്റിനു പകരം സാംസങ് സ്വന്തമായി വികസിപ്പിച്ചെടുത്ത അസിസ്റ്റന്റിന് ഹലോ എന്നാണ് ഇതിന്റെ പേര്. 
 
ഗൂഗിൾ നൗ, സീരി എന്നിങ്ങനെയുള്ള വെർച്വൽ അസിസ്റ്റന്റുകളെപ്പോലെ വോയ്‌സ് കമാൻഡുകള്‍ക്കനുസരിച്ച് ഫോണിലെ വിവിധ ജോലികൾ ചെയ്യുന്നതിന് ഹലോ സഹായിക്കും. ഗ്യാലക്‌സി എസ്8ൽ സാംസങ് അവതരിപ്പിക്കുന്ന വിർച്വൽ അസിസ്റ്റന്റ് ബിക്‌സൈബൈ ആയിരിക്കുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എങ്കിലും സാംസങ് ഹലോ എന്ന പേര് കമ്പനി റജിസ്റ്റർ ചെയ്തതോടെയാണ് സ്ഥിരീകരണമായത്. 
 
ബാറ്ററി തകരാർ മൂലം തിരികെ വിളിച്ച ഗ്യാലക്‌സി നോട്ട് 7ലൂടെ കമ്പനിക്കു കോടിക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. അതിനു ശേഷം അവതരിപ്പിക്കുന്ന ഫോൺ എന്ന നിലയ്ക്ക് ഗ്യാലക്‌സി എസ്8ലെ ബാറ്ററി പ്രധാന ശ്രദ്ധാകേന്ദ്രമാണ്. ഗ്യാലക്‌സി എസ്8ൽ 3000 എം‌എ‌എച്ച് ബാറ്ററിയും ഗ്യാലക്‌സി എസ്8 എഡ്ജിൽ 3500 എം‌എ‌എച്ച് ബാറ്ററിയുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അന്നത്തെ അവളുടെ കരച്ചിലിന് ലോകത്തെ എല്ലാ സ്ത്രീകളും കരഞ്ഞാലും ഉണ്ടാവുന്നതിനേക്കാള്‍ ശബ്ദമായിരുന്നു’: വേദനയും രോഷവും മനസ്സിലൊതുക്കി ലാല്‍