Webdunia - Bharat's app for daily news and videos

Install App

മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളുമായി സാംസങ്, ഗാലക്‌സി എ 51ഉം, എ 71ഉം വിപണിയിൽ !

Webdunia
ശനി, 14 ഡിസം‌ബര്‍ 2019 (18:21 IST)
ഗാലക്‌സി എ സീരീസിൽ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ച് സാംസങ്. ഗാലക്‌സി എ 51 ഡിസംബര്‍ 16മുതൽ പ്രീഓര്‍ഡർ ചെയ്യാം. ഗാലക്‌സി എ 71 എപ്പോൾ വിൽപ്പനക്കെത്തും എന്ന് സാംസങ് പ്രഖ്യാപിച്ചിട്ടില്ല. വിയറ്റ്‌നാമിൽ നടന്ന പ്രത്യേക പരിപടിയിലാണ് സാംസങ് സ്മാർട്ട്‌ഫോണുകളെ വിപണിയിൽ അവതരിപ്പിച്ചത്. സ്മാർട്ട്ഫോണുകൾ ഡിസംബർ 27 മുതൽ ഇന്ത്യയിലെത്തിയത്. 
 
സാംസങ് ഗാലക്‌സി എ 51
 
6.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എ 51ൽ ഒരുക്കിയിരിക്കുന്നത്. 6ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിലാണ് സ്മാർട്ട്ഫോണിനെ വിൽപ്പനക്കെത്തിച്ചിരിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. 
 
12 എംപി അൾട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 5 എംപി ഡെപ്ത് സെന്‍സര്‍, 5 എംപി മാക്രോ സെന്‍സര്‍ എന്നിവയാണ് മറ്റു റിയർ ക്യാമറ സെൻസറുകൾ. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 2.3 ജിഗാ ഹേര്‍ട്‌സ് ഒക്ടാകോര്‍ എക്‌സിനോസ് 9611. ആന്‍ഡ്രിയോഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ള വണ്‍ യുഐ 2 ഒഎസിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 15W ഫാസ്റ്റ് ചാർജിംഗ് 4,000 എംഎഎച്ച്‌ ബാറ്ററിയാണ് എ 51ൽ ഉള്ളത്.
 
സാംസങ് ഗാലക്‌സി എ 71
 
6.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എ 71ൽ നൽകിയിരിക്കുന്നത്. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയെന്റുകളിൽ. ക്വാഡ് ക്യാമറ തന്നെയാണ് ഈ ഫൊണിലുഉള്ളത്.
 
64 മെഗാപിക്സലിന്റേതാണ് പ്രൈമറി സെൻസർ. മറ്റു സെൻസറുകൾ എ 51ലേതിന് സമാനമാണ്. 32 മെഗാപിക്സൽ തന്നെയാണ്. ക്വാൽകോമിന്റെ സ്നാപ്‌ഡ്രാഗൺ 730 പ്രോസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആന്‍ഡ്രിയോഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ള വണ്‍ യുഐ 2 ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക 4,500 എംഎഎച്ച്‌ ബാറ്ററി ബാക്കപ്പ്. 25W സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജറും ഫോണിനൊപ്പം ലഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

അടുത്ത ലേഖനം
Show comments