Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോൾ നൽകാൻ ഞായാറാഴ്ച മുതൽ ഫാസ്ടാഗ് നിർബന്ധം, ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ അറിയൂ !

ടോൾ നൽകാൻ ഞായാറാഴ്ച മുതൽ ഫാസ്ടാഗ് നിർബന്ധം, ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ അറിയൂ !
, ശനി, 14 ഡിസം‌ബര്‍ 2019 (14:28 IST)
ഡിജിറ്റലായി ടോളുകൾ നേരിട്ട് പിരിച്ചെടുക്കുന്നതിനായുള്ള ഫാസ്ടാഗ് സംവിധാനം രാജ്യത്തൊട്ടാകെ ഞായറാഴ്ച മുതൽ നിലവിൽ വരും. ഡിസംബർ ഒന്നുമുതൽ സംവിധാനം നടപ്പിലാക്കാനാണ് ആദ്യം കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നത് എങ്കിലും. ടോൾ പ്ലാസകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഫാസ്ടാഗ് നിർബന്ധമാക്കുന്നത് നീട്ടിവക്കുകയായിരുന്നു. അതേസമയം തൃശൂർ പാലിയക്കര ടോൾ പ്ലാസയിൽ ഫാസ്ടാഗ് നടപ്പിലാക്കുന്നതിന് ഒരാഴ്ച കൂടി സമയം അനുവദിക്കണം എന്നും ജില്ലാ കളക്ടർ ദേശിയ പാത അഥോറിറ്റിയോട് ആവശ്യപ്പെട്ടു.   
 
വാഹനത്തിന്റെ വിൻഡ് സ്ക്രീനിലാണ് ഫാസ്ടാഗുകൾ ഒട്ടിക്കേണ്ടത്. ടോൾ പ്ലാസകളിലെ ഇടത്തെ അറ്റത്തെ ബൂത്തിലൂടെ മാത്രമേ ഫസ്ടാഗ് സംവിധാനമില്ലാത്ത വാഹനങ്ങൾക്ക് കടന്നുപോകാനാകൂ. അധിക തുക ഇത്തരം വാഹനങ്ങൾ ടോളായി നൽകുകയും വേണം,. ഇത് ലംഘിച്ച് മറ്റു ടോൾ ബൂത്തുകളിലൂടെ സഞ്ചരിച്ചാൽ ഇരട്ടി ടോൾ തുക പിഴയായി നൽകേണ്ടീ വരും.
 
ഫാസ്ടാഗ് എന്നത് ഒരു ഇലക്ട്രോണിക് ടോൾ കളക്ടിംഗ് സംവിധാനമാണ്. ഫാസ്ടാഗ് ഉപയോഗിക്കുന്നതോടെ വെറും മൂന്ന് സെക്കൻഡിനുള്ളിൽ ടോൾ നൽകി  വാഹനങ്ങൾക്ക് കടന്നുപോകാനാകും. ഒരു പ്രി പെയ്ഡ് റീചാർജ് കാർഡ് പോലെയാണ് ഫാസ്ടാഗ്. ഇന്ത്യയിൽ എവിടെയും ഇത് ഉപയോഗിക്കാം. ചിപ് അടിസ്ഥാനപ്പെടുത്തിയാണ് ഫാസ്ടാഗ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ എല്ലാ ടോൾ പ്ലാസകളിലും ഫാസ്ടാഗുകൾ ലഭ്യമാണ്. 
 
എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഫെഡറൽ ബാങ്ക്. ഐസിഐ‌സിഐ ബാങ്ക് എന്നീ സ്ഥാപനങ്ങൾ വഴിയും ഫാസ്ടാഗുകൾ വാങ്ങാനാകും. വാഹനത്തിന്റെ രജിസ്ട്രേഷൻ രേഖകൾ, വാഹന ഉടമയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടൊ, ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നിവയാണ് ഫാസ്ടാഗുകൾ ലഭിക്കുന്നതിനായി നൽകേണ്ടത്. ഫാസ്ടാഗ് റീചാർജ് ചെയ്യുന്നതിന് ഇതിനോടകം തന്നെ ബാങ്കുകൾ മൊബൈൽ ബാങ്കിങ് ആപ്പുകളിലും, നെറ്റ് ബാങ്കിങ് വെബ്സൈറ്റുകളിലും സംവിധാനം ഒരുക്കിയിട്ടുണ്ട്. 
 
വാഹനങ്ങൾക്കനുസരിച്ച് പല ഫാസ്റ്റ് ടാഗുകളാണ് നൽകുക. ഓരോ ക്യാറ്റഗറി ടാഗുകളും പ്രത്യേക നിറം നൽകി വേർ തിരിച്ചിട്ടുണ്ട്. വൈലറ്റ് കളർ ടാഗുകളാണ് കാറുകൾക്ക്. ഓറഞ്ച് കളർ എൽസിവി ക്യറ്റഗറി വാഹനങ്ങൾക്കുള്ളതാണ്. പച്ച നിറത്തിലുള്ള ടാഗ് ബസ്സുകൾക്കും ട്രക്കുകൾക്കുമുള്ളതാണ്. 3 ആക്സിൽ ബസ്സുകൾ ട്രക്കുകൾ തുടങ്ങിയ വാഹനങ്ങൾക്ക് മഞ്ഞ നിറത്തിലാണ് ഫാസ്റ്റ് ടാഗ്. പിങ്ക് നിറത്തിലുള്ള ടാഗ് 4-6 ആക്സിൽ വാഹനങ്ങൾക്കുള്ളതാണ്, ആകാശ നില നിറത്തിലുള്ള ടാഗ് ഏഴ് ആക്സിലിന് മുകളിലുള്ള വാഹനങ്ങൾക്കും, ആഷ് കളർ ടാഗുകൾ എർത്ത് മൂവേർസ് വാഹനങ്ങൾക്കുള്ളതുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാപ്പ് പറയാൻ എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല; ആഞ്ഞടിച്ച് രാഹുൽ