ഏറെ കാത്തിരുന്ന ഗ്യാലക്സി ഫോൾഡിന് പിന്നാലെ മടക്കാവുന്ന മറ്റൊരു സ്മാർട്ട്ഫോണുമായി സാംസങ് വിപണിയിൽലേയ്ക്ക്, ഫോൾഡ് ഹൊറിസോണ്ടലായി മടക്കാവുന്നതായിരുന്നെങ്കിൽ പഴയ ഫ്ലിപ് ഫോണുകൾക്ക് സമാനമായി വെർട്ടിക്കലായി മടക്കാവുന്ന ഗ്ലാലക്സി ഫ്ലിപ് എന്ന സ്മാർട്ട്ഫോണിനെയാണ് സാംസങ് വിപണിയിൽ എത്തിയ്ക്കുന്നത്.
സ്മാർട്ട്ഫോണിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിയ്ക്കുന്നുണ്ട്. ഇതോടെ ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൽ തിരയുകയാണ് ആളുകൾ. മടക്കുമ്പോൾ കയ്യിൽ ഒതുങ്ങുന്ന വലിപ്പത്തിലേയ്ക്ക് ഫോൺ ചെറുതാവും എന്നതിനാൽ ഗ്യാലക്സി ഫ്ലിപ്, ഫോൾഡിനെക്കാൾ ജനപ്രിയമാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഗ്യാലക്സി ഫോൾഡിനെ പൊലെ വലിയ വില തന്നെ ഫ്ലിപ്പിനും നൽകേണ്ടി വരും. ഫോണിനെ കുറിച്ചുള്ള മറ്റു വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.