ഗ്യാലക്സി M40 ഉടൻ, ഷവോമിയുടെ നോട്ട് 7 സിരീസിനെ നേരിടാനെത്തുന്ന സ്മാർട്ട്‌ഫോണിന്റെ സവിശേഷതകൾ ഇങ്ങനെ !

Webdunia
തിങ്കള്‍, 27 മെയ് 2019 (14:00 IST)
ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ നഷ്ടമായ ആധിപത്യം വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് സാംസങ്ങ് എക്കണോമി സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ എം സീരിസിനെ വിപണിയിലെത്തിച്ചത്. ആദ്യം M10നെയും പിന്നീട് M20യെയും, M30യെയും സാംസങ്ങ് ഇന്ത്യയിലെത്തിച്ച് ഇവ വിപണിയിൽ വിജയം കാണുകയും ചെയ്തു. സിരീസിലെ നാലമത്തെ സ്മാർട്ട്‌ഫോണായി M40 ഇന്ത്യൻ വിപണിയിൽ ഉടൻ എത്തും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 
 
എന്നാൽ ഇക്കാര്യത്തിൽ സാംസങ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. M30യിൽ നിന്നും കുറേക്കൂടി പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തിയുള്ളതാവും M40 എന്നാണ് ടെക് ലോകത്ത് വിലയിരുത്തെപ്പെടുന്നത്. മൈ സ്മർട്ട് പ്രൈസിന്റെ റിപ്പോർട്ട് പ്രകാരം 6.3 ഇഞ്ച് ഡിസ്‌പ്ലേയിലാണ് M40യെ പ്രതീക്ഷിക്കപ്പെടുന്നത്. കറുപ്പ്, ചുവപ്പ്, നില എന്നീ മൂന്ന് കളർ വേരിയാന്റുകലിലായിരിക്കും സ്മാർട്ട്‌ഫോൺ വിപണിയിലെത്തുക എന്നാണ് സൂചന.
 
ഇൻഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറായിരിക്കും ഫോണിൽ ഉണ്ടാവുക എന്നും ടെക്ക് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. 6 ജി ബി റാം വേരിയന്റിലായിരിക്കും ഫോൺ വിപണിയിലെത്തുക. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 675 പൊസസറായിരിക്കും ഗ്യാലക്സി M40യിക്ക് കരുത്ത് പകരുക. ഷവോമിയുടെ നോട്ട് സെവൻ സീരീസിനോടും, റിയൽമിയുടെ 3 സീരീസിനോടുമായിരിക്കും M40യുടെ മത്സരം. 25,000ത്തിള്ളിലാണ് സ്മാർട്ട്‌ഫോണിന് വില പ്രതീക്ഷിക്കപ്പെടുന്നത്. 
 
ഗ്യാലക്സി A10sനെയും M40ക്കൊപ്പം ഇന്ത്യൻ വിപണീയിലെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട് 10,000 താഴെയാണ് ഈ ഫോണിന് വില  പ്രതീക്ഷിക്കപ്പെടുന്നത്. SM-A207, SM-A307, SM-A507, SM-A707, SM-A907, SM-A908, SM-M307 എന്നീ മോഡൽ നാമങ്ങളിലുള്ള സ്മാർട്ട്‌ഫോണുകളും വിപണിയിലെത്താൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

അടുത്ത ലേഖനം
Show comments