സാംസങ് ഗ്യാലക്സി നോട്ട് 10 ലൈറ്റ് ഇന്ത്യൻ വിപണിയിലേക്ക്, സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയൂ !

Webdunia
ചൊവ്വ, 14 ജനുവരി 2020 (17:43 IST)
അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചതിന് പിന്നാലെ ഗ്യാലക്സി നോട്ട് 10 ലൈറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സാംസങ്. സ്മാർട്ട്ഫോണിനായുള്ള പ്രീ ബുക്കിങ് അടുത്ത ആഴ്ച ആരംഭിക്കും. ഫെബ്രുവരി ആദ്യ ആഴ്ചയിൽ തന്നെ റീടെയിൽ ഷോറൂമുകൾ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും സ്മാർട്ട്‌ഫോൺ വിൽപ്പനക്കെത്തും. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്‌ഫോൺ വിപണിയിലെത്തുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1 ടിബി വരെ എക്‌സ്പാൻഡ് ചെയ്യാം
 
അടിസ്ഥാന വേരിയന്റിന് 39,990 രൂപയാണ് വില. 1080 x 2400 പിക്‌സൽ റെസല്യൂഷനിൽ 6.7 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് ഇൻഫിനിറ്റി ഒ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഗ്യാലക്സി നോട്ട് 10 ലൈറ്റിൽ സാംസങ് നൽകിയിരിക്കുന്നത്. 12 മെഗാപിക്സൽ വീതമുള്ള മൂന്ന് റിയർ ക്യാമറകളാണ് ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷത. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസ് എന്നീ സംവിധാനങ്ങളൊടുകൂടിയതാണ് പ്രധാന റിയർ ക്യാമറ. 
 
ബാക്കിയുള്ള രണ്ട് സെൻസറുകളിൽ ഒന്ന് വൈഡ് ആംഗിളും, ഒന്ന് ടെലിഫോട്ടോ സെൻസറുമാണ്. 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 10 എൻഎം ഒക്ടാകോർ പ്രൊസസറാണ് ഫോണിൽ ഉണ്ടാവുക. എന്നാൽ വിപണിക്കനുസരിച്ച് പ്രൊസസർ മാറിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടെയുള്ള 4,500 എം‌എഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ കനക്കും

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments