Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവൻ വന്നു..., പതിറ്റാണ്ടുകൾക്ക് ശേഷം വിപണിയിൽ അവതരിച്ച് ചേതക്, വില 1 ലക്ഷം !

അവൻ വന്നു..., പതിറ്റാണ്ടുകൾക്ക് ശേഷം വിപണിയിൽ അവതരിച്ച് ചേതക്, വില 1 ലക്ഷം !
, ചൊവ്വ, 14 ജനുവരി 2020 (17:12 IST)
ഒരു കാലത്ത് ഇന്ത്യൻ നിരത്തുകളിൽ തരംഗമായിരുന്ന ചേതക് മടങ്ങി വരുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ഇന്ത്യൻ വാഹന പ്രേമികൾ കേട്ടത്. ഇപ്പോഴിതാ അത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ചേതക്കിനെ ബജാജ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1 ലക്ഷം രൂപയാണ് ഇലക്ട്രിക് പരിവേശത്തിൽ എത്തിയ പുതിയ ചേതക്കിന്റെ വില. വാഹനത്തിനായുള്ള ബുക്കിങ് നേരത്തെ ബജാജ് ആരംഭിച്ചിരുന്നു.  
 
അർബൺ, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേതങ്ങളിലാണ് പുതിയ ചേതക് വിപണിയിൽ എത്തുന്നത്. 3.8 കിലോവാട്ട് മോട്ടോറാണ് അർബൻ വകഭേതത്തിൽ ഉണ്ടാവുക. 4.1 കിലോവാട്ട് മോട്ടോറാണ് പ്രിമിയം വകഭേതത്തിന് കരുത്ത് പകരുന്നത്. പ്രാഥമിക വേരിയന്റിനാണ് 1 ലക്ഷം രൂപ വില. പ്രീമിയം പതിപ്പിന് 1.15 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 
 
ആദ്യ ഘട്ടത്തിൽ പൂനെയിലും ബംഗളുരുവിലും വാഹനം വിൽപ്പനക്കെത്തും. തുടർന്ന് മറ്റു പ്രമുഖ നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ബജാജ് ലക്ഷ്യമിടുന്നത്. ചേതക് എന്ന പേര് നൽകിയെങ്കിലും രൂപത്തിൽ പഴയ ചേതക്കുമായി വിദൂര സാമ്യം മാത്രമേ പുതിയ ഇലക്ട്രിക് ചേതക്കിനൊള്ളു. റെട്രോ ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. റിവേഴ്സ് ഗിയറുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ എന്ന പ്രത്യേകതയും ചേതക്കിനുണ്ട്. 
 
ഇകോ, സ്പോർട്ട്സ് എങ്ങിങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ ചേതക്കിൽ ഉണ്ടാവും. ഇകോ മോഡിൽ 95 കിലോമീറ്ററും, സ്പോർട്ട്സ് മോഡിൽ 85 കിലോമീറ്ററും താണ്ടാൻ സ്കൂട്ടറിനാകും. IP67 റേറ്റിങ്ങുള്ള ഹൈടെക് ലിഥിയം ആയൺ ബാറ്ററിയാണ് ചേതക്കിൽ ഉണ്ടാവുക. വാഹനം പൂർണമായി ചാർജ് ചെയ്യാൻ അഞ്ച് മണിക്കൂർ സമയമെടുക്കും. ഒരു മണിക്കൂറുകൊണ്ട് 25 ശതമാനം ചാർജ് ചെയ്യാം.   
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗിത്താറിന് പകരം വടി, ഈ കുട്ടിബാൻഡിന്റെ പാട്ടിൽ ആരും വീണുപോകും, വീഡിയോ പങ്കുവച്ച് ശങ്കർ മഹാദേവൻ !