Webdunia - Bharat's app for daily news and videos

Install App

ടെക് ഭീമന്മാരെ വിറപ്പിച്ച സൈബർ ആക്രമണം: 16കാരനടക്കം 7 പേർ പിടിയിൽ

Webdunia
വെള്ളി, 25 മാര്‍ച്ച് 2022 (19:30 IST)
കുപ്രസിദ്ധരായ സൈബർ കുറ്റവാളി സംഘം ലാപ്‌സസുമായി ബന്ധമുള്ള 7 പേരെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്‌തു.അടുത്തിടെയുണ്ടായ ചില റാന്‍സം വെയര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ലാപ്‌സസ് ആയിരുന്നു.
 
സംഘത്തിന് വേണ്ടി സൈബറാക്രമണങ്ങൾ നടത്തിയവരെയാണ് പിടികൂടിയത്. 16 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. ആഗോള തലത്തില്‍ മൈക്രോസോഫ്റ്റ്, സാംസങ്, എന്‍വിഡിയ, യുബിസോഫ്റ്റ്, ഒക്ട ഉള്‍പ്പടെയുള്ള വമ്പൻ കമ്പനികളെ ലക്ഷ്യമിട്ട് നടത്തിയ സൈബറാക്രമണത്തിന് പിന്നിൽ ലാപ്‌സസ് ആയിരുന്നു.
 
ഇതുവരെയുള്ള ഹാക്കിങ് പ്രവര്‍ത്തനങ്ങളിലൂടെ ഏകദേശം 300 ബിറ്റ്‌കോയിന്‍ (ഏകദേശം 100 കോടിയിലേറെ രൂപ) സ്വന്തമാക്കാൻ അറസ്റ്റിലായ 16 കാരനായിട്ടുണ്ട്.അതേസമയം കുട്ടി സൈബറാക്രമണങ്ങളില്‍ ഇടപെട്ടിരുന്ന വിവരം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് പിതാവ് പറഞ്ഞു.കുട്ടി ഗെയിം കളിക്കുകയായിരുന്നുവെന്നാണ് കരുതിയിരുന്നതെന്നാണ് പിതാവ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി 12ന് ശേഷം ഓണ്‍ലൈന്‍ ഗെയിം ലോഗിന്‍ വേണ്ട,തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു; ലൈംഗികശേഷി പരിശേധിക്കും

ആറ്റിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ മദ്ധ്യവയസ്കൻ മുങ്ങിമരിച്ചു

ചരക്ക് കപ്പൽ മുങ്ങിയത് പണിയായത് മത്സ്യത്തൊഴിലാളികള്‍ക്ക്; ആരും മത്സ്യം വാങ്ങുന്നില്ല, ചിക്കന് വില കൂടി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധിക്കില്ല; പിവി അന്‍വറിന്റെ പത്രിക തള്ളി

അടുത്ത ലേഖനം
Show comments