ലോകത്ത് ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകൾ ഇപ്പോൾ തരംഗമാണ്. നിരവധി പ്ലാറ്റ്ഫോമുകൾ ഈ സേവനം നൽകുന്നുണ്ട്. എന്നാൽ അത്തരം ഷോർട്ട് വീഡിയോകൾ കാണാൻ ഇനി ഓരോ ആപ്പും ഇൻസ്റ്റാൾ ചെയ്യേണ്ട. ഷോർട്ട് വീഡിയോകൽ സേർച്ചിൽ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. യൂട്യൂബ് ഷോര്‍ട്‌സ്, ടിക്ടോക്ക്, ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്നിവയില്‍നിന്നുള്ള വീഡിയോകളായിയ്ക്കും സേർച്ചിൽ ലഭ്യമാവുക. ആതായത് ഗൂഗിളിൽ സേർച്ച് ചെയ്താൽ ഈ പ്ലാറ്റ്ഫോമുകളിലെ ട്രെൻഡിങ്ങ് ഷോർട്ട് വീഡിയോകൾ കാണാം എന്ന് സാരം.
പരീക്ഷണാടിസ്ഥാനത്തിൽ വീഡിയോകൾ ഗൂഗിൾ സേർച്ചിൽ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ ഫീച്ചറിനെക്കുറിച്ച് ഗൂഗിൾ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ചില കീ വേർഡുകൾ ടൈപ്പ് ചെയ്യുമ്പോൾ ഷോർട്ട് വീഡിയോകൾ ലഭ്യമാകുന്നതായി ട്വിറ്റർ ഉപയോക്താക്കളാണ് വ്യക്തമാക്കിയത്. 'Biryani', 'packers' തുടങ്ങിയ കീ വേർഡുകളിലാണ് ഷോർട്ട് വീഡിയോകൾ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയിൽ ടിക്ടോക്കിന് നിരോധനം ഉള്ളതിനാൽ ടിക്‌ടോക് വീഡിയോകൾ ലഭ്യമായേക്കില്ല.