Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൽപന ചൗള, സുനിത വില്യംസ്, ഇപ്പോൾ സിരിഷയും, ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ

കൽപന ചൗള, സുനിത വില്യംസ്, ഇപ്പോൾ സിരിഷയും, ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ
, തിങ്കള്‍, 12 ജൂലൈ 2021 (13:02 IST)
ബഹിരാകാശത്തേയ്ക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായി സിരിഷ ബാൻഡ്‌ല. ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയില്‍ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ സംഘത്തിലെ അംഗമായിരുന്നു സിരിഷ.
 
ഇന്ത്യന്‍സമയം ഞായറാഴ്ച രാത്രി എട്ടുമണിക്ക് യു.എസിലെ ന്യൂമെക്‌സിക്കോയില്‍ നിന്ന് വെര്‍ജിന്‍ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിലാണ് സംഘം യാത്ര പുറപ്പെട്ടത്. കാറ്റിനെ തുടർന്ന് നേരത്തെ നിശ്ചയിച്ചതിൽ നിന്നും 90 മിനിറ്റ് വൈകിയായിരുന്നു യാത്ര.8.55-ന് പേടകം വാഹിനിയില്‍നിന്ന് വേര്‍പെട്ടു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മിനിറ്റുകള്‍ക്കുള്ളില്‍ തിരികെ മടക്കം. യൂണിറ്റി 22 എന്ന് പേരിട്ട പരീക്ഷണപ്പറക്കലിലായിരുന്നു സിരിഷ അംഗമായത്. 2.8 ലക്ഷം അടി ഉയരത്തിൽ നിന്നാണ് പേടകം ഭൂമിയിലേക്ക് തിരിച്ചത്.
 
34-കാരിയായ ബാന്‍ഡ്‌ല ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് ജനിച്ചത്. ഹൂസ്റ്റണിൽ നിന്നും എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിൻ ബിരുദം നേടിയ സിരിഷ റിസര്‍ച്ച് എക്‌സ്പീരിയന്‍സ് ആയിട്ടാണ് സംഘത്തിനൊപ്പം ചേർന്നത്. കല്‍പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്ത് എത്തുന്നഇന്ത്യന്‍ വംശജയായി മാറി ഇതോടെ സിരിഷ. വിങ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മ മാത്രമാണ് ബഹിരാകാശത്തെത്തിയ ഏക ഇന്ത്യൻ പൗരൻ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അച്ഛന്‍ വാങ്ങിക്കൊണ്ടുവന്ന മിക്‌സ്ചര്‍ കഴിച്ച് ഒന്നാം ക്ലാസുകാരി മരിച്ചു