Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്കിഡ് ഗെയിം ഇനി ക്രിപ്‌റ്റോകറൻസിയിലും, ശ്രദ്ധ പിടിച്ച് പറ്റി സ്ക്വിഡ് ടോക്കൺ

സ്കിഡ് ഗെയിം ഇനി ക്രിപ്‌റ്റോകറൻസിയിലും, ശ്രദ്ധ പിടിച്ച് പറ്റി സ്ക്വിഡ് ടോക്കൺ
, ബുധന്‍, 27 ഒക്‌ടോബര്‍ 2021 (21:00 IST)
നെറ്റ്‌ഫ്ലിക്‌സിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ കൊറി‌യൻ സീരീസാണ് സ്ക്വിഡ് ഗെയിം. നെറ്റ്‌ഫ്ലിക്‌സിന്റെ പല റെക്കോഡുകളും തകർത്ത് കൊണ്ടാണ് സീരീസ് ലോകമെ‌ങ്ങും തരംഗം സൃഷ്ടിച്ചത്. ഇപ്പോളിതാ ക്രി‌പ്റ്റോ വിപണിയിലേക്ക് കൂടി സ്ക്വിഡ് ഗെയിം എത്തിയിരിക്കുകയാണ്.
 
സ്‌ക്വിഡ് ടോക്കണ്‍ (Squid Token) എന്ന പേരില്‍ പുതിയൊരു ടോക്കണ്‍ ആണ് ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാൻസ് സ്മാർട്ട് ചെയിൻ നെറ്റ്‌വർക്കാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഇവരുടെ ആദ്യത്തെ ഗെയിം ടോക്കൺ ആണിത്. സ്‌ക്വിഡ് ടോക്കണ്‍ ആപ്ലിക്കേഷന് പ്രൈസ് പൂള്‍ ഉണ്ടായിരിക്കും. പ്രീസെയിലില്‍ സ്വരൂപിച്ച തുകയുടെ 2 ശതമാനമായിരിക്കും പ്രൈസ് പൂള്‍. 
 
പത്ത് പേർക്ക് ആപ്ലിക്കേഷനിലെ  ഗെയിമുകളില്‍ പങ്കെടുക്കാനും അതില്‍ 3 പേര്‍ക്ക് പ്രൈസ് പൂള്‍ വിഭജിച്ച് സ്വന്തമാക്കാനും കഴിയും.ഓരോ ഗെയിമിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് പോയിന്റുകള്‍ ലഭിക്കും. കൂടുതല്‍ പോയന്റുകള്‍ ലഭിക്കുന്ന മൂന്ന് പേര്‍ക്ക് പ്രൈസ് പൂള്‍ വീതിച്ചെടുക്കാം.
 
നെറ്റ്‌ഫ്ലിക്‌സിൽ റിലീസ് ചെയ്‌‌ത് 17 ദിവസങ്ങൾക്കുള്ളിൽ  ലോകമെമ്പാടുമുള്ള 111 മില്യണ്‍ കാഴ്ചക്കാരെയാണ് പരമ്പരയ്ക്ക് ലഭിച്ചത്. 23ാം ദിവസം 132 മില്യണ്‍ കാഴ്ചക്കാരുമായാണ് സീരീസ് മുന്നേറുന്നത്.നെറ്റ്ഫ്ലിക്സില്‍ ഒന്നാം സ്ഥാനം നേടുന്ന ആദ്യത്തെ കൊറിയന്‍ പരമ്പരയാണ് സ്ക്വിഡ് ഗെയിം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുല്ലപ്പെരിയാര്‍ ഡാം 29 ന് തുറക്കും; സര്‍ക്കാര്‍ സജ്ജം