Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫെയ്‌സ്ബുക്കും വാട്ട്സ്‌ ആപ്പും അപകടകരം, ഉടൻ നിയമനിർമ്മാണം വേണം: സുപ്രീം കോടതി !

ഫെയ്‌സ്ബുക്കും വാട്ട്സ്‌ ആപ്പും അപകടകരം, ഉടൻ നിയമനിർമ്മാണം വേണം: സുപ്രീം കോടതി !
, ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (15:52 IST)
ഫെയ്സ്ബുക്കും വാട്ട്സ്‌ ആപ്പും ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങൾ സമൂഹത്തിൽ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നു എന്ന് സുപ്രീം കോടതി. സോഷ്യൽ മീഡിയയുടെ ദുരുപയോഗം തടയാൻ കേന്ദ്ര സർക്കാർ ഉടൻ നിയമ നിർമ്മാണം നടത്തണം എന്നും സുപ്രീം കോടതി വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീം കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
 
നിയമനിർമ്മണവുമായി ബന്ധപ്പെട്ട് മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള വ്യക്തിഹത്യയും മറ്റു കുറ്റകൃത്യങ്ങളും തടയാൻ കേന്ദ്ര സർക്കാർ പ്രത്യേക മർഗരേഖ തയ്യാറാക്കണം. ഇത്തരം കാര്യങ്ങളിൽ നിയമനിർമ്മാണ നടത്തേണ്ടത് കേന്ദ്ര സർക്കാറാണ്. സുപ്രീം കോടതിക്കോ ഹൈക്കോടതികൾക്കോ ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. 
 
സ്മാർട്ട്‌ഫോണുകളിൽനിന്നും ഫീച്ചർഫോണുകളിലേക്ക് മാറുന്നതാണ് നല്ലത് എന്നുപോലും ജസ്റ്റിസ് ഗുപ്ത അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം രാജ്യത്തെ ക്രമസമാധാനത്തിന് തന്നെ ഭീഷണിയാണ് എന്നും സോഷ്യൽ മീഡിയയിൽ നിയന്ത്രണങ്ങൾ ഉറപ്പുവരുത്തുന്നതിൽ ഫെയ്‌സ്‌ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയ കമ്പനികൾ ഉചിതമായ രീതിയിൽ ഇടപെടണം എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി എംബിബിഎസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു