64 എംപി ക്വാഡ് റിയർ ക്യാമറ, 48 എംപി, ഡ്യുവൽ സെൽഫി ക്യാമറ: ടെക്നോ കാമൺ 16 പ്രീമിയർ വിപണിയിൽ

Webdunia
വ്യാഴം, 14 ജനുവരി 2021 (15:28 IST)
ക്യമറയക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പുത്തൻ സ്മാർട്ട്ഫോണിനെ വിപണിയിൽ എത്തിച്ച് ടെക്നോ. കാമൺ സീരിൽ 16 പ്രീമിയർ എന്ന മോഡലിനെയാണ് ടെക്നോ പുതുതായി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിൽ എത്തിയ സ്മാർട്ട്ഫോണിന് 16,999 രൂപയാണ് വില. ജനുവരി 16ന് സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിൽ വിൽപ്പനയ്ക്കെത്തും. 6.85 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് സ്മാർട്ട്ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. 
 
64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ്, 2 മെഗാപിക്സൽ വീഡിയോ, 2 മെഗാപിക്സൽ ലോ ലൈറ്റ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന സെൽഫി ക്യാമറകളാണ് മറ്റൊരു സവിശേഷത. മീഡിയടെക്കിന്റെ ഹീലിയോ ജി90ടി പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10ലാണ് സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. 18W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 4,500 എംഎഎച്ചാണ് ബാറ്ററി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments