Select Your Language

Notifications

webdunia
webdunia
webdunia
webdunia

15ആം വയസിൽ ഗർഭം ധരിയ്ക്കാനാകും, പിന്നെന്തിന് വിവഹപ്രായം ഉയർത്തണം: വിവാദ പ്രസ്താവനയുമായി കോൺഗ്രസ്സ് എംഎൽഎ

15ആം വയസിൽ ഗർഭം ധരിയ്ക്കാനാകും, പിന്നെന്തിന് വിവഹപ്രായം ഉയർത്തണം: വിവാദ പ്രസ്താവനയുമായി കോൺഗ്രസ്സ് എംഎൽഎ
, വ്യാഴം, 14 ജനുവരി 2021 (11:20 IST)
ഭോപ്പാൽ: പെൺകുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് കോൺഗ്രസ്സ് എംഎൽഎ സജ്ജൻ സിങ് വർമ. 15 വയസുമതൽ പെൺകുട്ടികൾക്ക് ഗർഭം ധരിയ്ക്കാനാകുമെന്നും പിന്നെന്തിന് പെൺകുട്ടികളുടെ വിവാഹ പ്രായം 18ൽനിന്നും 21 ലേയ്ക്ക് ഉയർത്തണം എന്നായിരുന്നു സജ്ജൻ കുമാർ വർമയുടെ പ്രതികരണം. '15 വയസുമുതൽ പെൺകുട്ടികൾ ഗർഭം ധരിയ്ക്കാൻ അനുയോജ്യരാണ് എന്ന് ഡോക്ടർമാരുടെ റിപ്പോർട്ടുണ്ട്. 18വയസാകുന്നതോടെ പെൺകുട്ടികൾ ഭർത്താവിന്റെ വീടുകകളിൽ പോയി സന്തോഷത്തോടെ കഴിയണം' എന്നായിരുന്നു പ്രതികരണം, പ്രസ്താവന വിവാദമായതോടെ സജ്ജൻ കുമാർ മാപ്പ് പറയണം എന്നും എംഎൽഎയെ ബിജെപി പുറത്താക്കണം എന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണക്കടത്ത് വീണ്ടും നിയമസഭയിൽ, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം