കുറഞ്ഞവിലയിൽ മികച്ച ഫീച്ചറുമായി മറ്റൊരു എക്കണോമി സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപണീയിൽ അവതരിപ്പിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്‌നോ. പോവ എന്ന മോഡലിനെയാണ് ടെക്‌നോ പുതിതായി ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിയ്ക്കുന്നത്. 4 ജിബി 64 ജിബി, 6 ജിബി 128 ജിബി എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിയ്കുന്നത്. അടിസ്ഥാന വകഭേതത്തിന് 9,999 രൂപയും, ഉയർന്ന പതിപ്പിന് 11,999 രൂപയുമാണ് വില.
6.8 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 16 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 എംപി വീതമുള്ള രണ്ട് സെൻസറുകൾ, ഒരു എഐ സെൻസർ എന്നിവ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറകളാണ് ഫോണിണിൽ ഉള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ഹീലിയോ ജി80 എസ്ഒസി പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ള ഹിയോസ് 7.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 18W ഡ്യുവല്‍ ഐസി ഫാസ്റ്റ് ചാര്‍ജിങ് സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു സവിശേഷത.