പൈറസിക്കെതിരായ നിലപാട് കടുപ്പിച്ച് ടെലഗ്രാം. പൈറേറ്റഡ് സിനിമകളും വെബ് സീരീസുകളും മറ്റും പോസ്റ്റ് ചെയ്യുന്ന ചാനലുകൾ കൂട്ടത്തോടെയാണ് രണ്ട് ദിവസങ്ങളിലായി ഫയലുകൾ നീക്കം ചെയ്‌തിരിക്കുന്നത്.
ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പ് എന്നതിനുപരി ഒരു സിനിമാ ലൈബ്രറി എന്ന നിലയിലാണ് ടെലഗ്രാം ഉപയോഗിക്കപ്പെടുന്നത്. എന്നാൽ ഇപ്പോൾ പൈറേറ്റഡ് ഫയലുകൾ നീക്കം ചെയ്യുന്നത് ആപ്പ് ശക്തമാക്കിയതോടെയാണ് പല ചാനലുകൾക്കും പൂട്ട് വീണുതുടങ്ങിയത്.
ഒടിടിയിലും തീയറ്ററിലും റിലീസാവുന്ന സിനിമ അടക്കമുള്ള വിഡിയോ കണ്ടൻ്റുകൾ ടെലഗ്രാമിലൂടെ വേഗത്തിൽ പ്രചരിക്കുന്നത് ഏറെക്കാലമായുള്ള പരാതിയാണ്. നിരവധി സിനിമാപ്രവർത്തകർ പലപ്പോളായി ഇതിനെതിരെ പരാതിപ്പെട്ടിരുന്നു. പലതവണ ചാനലുകൾ ഫയലുകൾ നീക്കം ചെയ്തിട്ടുണ്ടെങ്കിലും വീണ്ടും പല പേരുകളിൽ അവ ടെലഗ്രാമിൽ തിരികെ എത്താറുണ്ട്.