Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിഎസ്എല്‍ആര്‍ ഫീച്ചറുകളോടെ ഫോട്ടോഗ്രാഫിക്ക് ഫസ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ ‘എക്ട്രാ’യുമായി കൊഡാക്ക്

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ കൊഡാക്ക്

smartphone
, വെള്ളി, 21 ഒക്‌ടോബര്‍ 2016 (14:23 IST)
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഫോട്ടോഗ്രാഫിയെ ജനകീയമാക്കിയ കൊഡാക്ക് എത്തുന്നു. പ്രധാനമായും ക്യാമറ പ്രേമികളെ ലക്ഷ്യമിട്ടുകൊണ്ട് കമ്പനി ‘എക്ട്രാ’ എന്ന് പേരില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ്. 'ഫോട്ടോഗ്രാഫിക്ക് ഫസ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍' എന്ന വിശേഷണമാണ് എക്ട്രയെക്കുറിച്ച് കൊഡാക്ക് വെബ്‌സൈറ്റിലുള്ളത്. 499 യൂറോ ഏകദേശം 36,600 ഇന്ത്യന്‍ രൂപയാണ് ഫോണിന്റെ വില.   
 
webdunia
ആന്‍ഡ്രോയിഡ് 6.0 മാഷ്‌മെല്ലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് അഞ്ച് ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്. 1920X1080 റസലൂഷനുള്ള ഈ ഫോണിന് കരുത്തേകുന്നത് X-20 ഡെക്കാകോര്‍ പ്രൊസസറാണ്. മൂന്ന് ജിബി റാം, എസ്ഡി കാര്‍ഡ് വഴി വര്‍ധിപ്പിക്കാവുന്ന 32 ജിബി ഇന്റേണല്‍ മെമ്മറി, ലെന്‍സിനും ഡിസ്‌പ്ലേയ്ക്കും കൂടുതല്‍ സുരക്ഷ നല്‍കുന്ന കോര്‍ണിങ് ഗൊറില്ല ഗ്ലാസ്, 3000mAh ബാറ്ററി എന്നിങ്ങനെയുള്ള സവിശേഷതകളും ഫോണിലുണ്ട്.      
 
webdunia
ഡിഎസ്എല്‍ആര്‍ ക്യാമറകളിലേതിന് സമാനമായ ഫീച്ചറുകളാണ് ഈ സ്മാര്‍ട്ട്‌ഫോണിലുള്ളാത്. f/2.0 അപര്‍ചര്‍ ലെന്‍സും ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമുള്ള 21 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറയാണ് ഫോണിന്റെ പ്രധാന പ്രത്യേകത. എച്ച്ഡിആര്‍ ഇമേജിങ് ആന്റ് ഫേസ് ഡിറ്റക്ഷന്‍ എഎഫ് ഉള്ള ഈ ക്യാമറ ഉപയോഗിച്ച് 4കെ വിഡിയോ റെക്കോര്‍ഡ് ചെയ്യാനും സാധിക്കും. സ്റ്റമൈസബിള്‍ മാനുവല്‍ മോഡ്/സീന്‍ മോഡ് സെലക്ഷനും ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ്, ഹോറിസോണ്ടല്‍ ടു സ്‌റ്റെപ് ഷട്ടര്‍ റിലീസ് എന്നീ ഫീച്ചറുകളും പിന്‍ ക്യാമറയിലുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുലിമുരുകനെ കടത്തിവെട്ടാൻ അവൻ വരുന്നു; ചിത്രം നൂറ് കോടി കടക്കുമെന്നതിൽ സംശയമില്ല