Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയിൽ തൊഴിൽ നഷ്ടമായത് അര ലക്ഷത്തോളം ഇന്ത്യക്കാർക്ക്, പിടിച്ചു നിൽക്കാൻ നെട്ടോട്ടം

അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയിൽ തൊഴിൽ നഷ്ടമായത് അര ലക്ഷത്തോളം ഇന്ത്യക്കാർക്ക്, പിടിച്ചു നിൽക്കാൻ നെട്ടോട്ടം
, തിങ്കള്‍, 23 ജനുവരി 2023 (16:10 IST)
സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാട്ടി ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചിവിട്ടതോടെ അമേരിക്കയിലുള്ള അരലക്ഷത്തോളം ഇന്ത്യൻ ഐടി പ്രഫഷനുകൾക്ക് ജോലി നഷ്ടമായതായി റിപ്പോർട്ട്. ഗൂഗിൽ,മൈക്രോസോഫ്റ്റ്, ആമസോൺ പോലുള്ള കമ്പനികൾ ഏകദേശം 2 ലക്ഷത്തോളം പേരെയാണ് പിരിച്ചിവിട്ടത്. ഇതിൽ 40 ശതമാനത്തോളം ഇന്ത്യൻ ഐടി പ്രഫഷനലുകളാണ്.
 
എച്ച് വൺ ബി,എൽ വൺ വിസകളിലാണ് ഇന്ത്യൻ ഐടി പ്രഫഷനലുകൾ അമേരിക്കയിൽ എത്തിയത്. നോൺ ഇമിഗ്രൻ്റ് വിസകളാണിത്. അമേരിക്കയിൽ തുടരണമെങ്കിൽ ഇവർക്ക് തൊഴിൽ വിസയുടെ കാലാവധി തീരും മുൻപ് മറ്റൊരു തൊഴിൽ കണ്ടെത്തേണ്ട സ്ഥിതിയാണ്.മാനേജർ എക്സിക്യൂട്ടീവ് പോലെ സ്പെഷ്യലൈസ്ഡ് മേഖലയിൽ ജോലി ചെയ്യുന്നവർക്കായുള്ള വിസകളാണ് എൽ വൺ എ, എൽ വൺ ബി വിസകൾ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിബിസി ഡോക്യുമെൻ്ററി: സമൂഹമാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കി വാർത്ത വിതരണം മന്ത്രാലയം