ടെക് ഭീമന്മാരെ ഞെട്ടിച്ച് ടിക്‌ടോക്, ഗൂഗിളിനെയും പിന്നിലാക്കി കുതിപ്പ്

Webdunia
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (13:59 IST)
ടെക് ലോകത്ത് വർഷങ്ങളായി ചോദ്യം ചെയ്യപ്പെടാതിരുന്ന ഗൂഗിളിന്റെ ആധിപത്യത്തിന് അവസാനമിട്ട് ടിക്‌ടോക്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വെബ്‌സൈറ്റ് എന്ന നേട്ടം ഗൂഗിളിൽ നിന്നും ടിക്‌ടോക് തട്ടിയെടുത്തതായാണ് ഐടി സുരക്ഷാ കമ്പനിയായ ക്ലൗഡ്ഫ്‌ളെയര്‍ ബിബിസിയുമായി പങ്കുവച്ച ഡേറ്റയിൽ പറയുന്നത്. ഫെയ്‌സ്‌ബുക്ക്,ആമസോൺ,ട്വിറ്റർ തുടങ്ങിയ ടെക് ഭീമന്മാർക്ക് സാധിക്കാത്തതാണ് ടിക്‌ടോക് സാധ്യമാക്കിയത്.
 
ക്ലൗഡ്ഫ്‌ളെയര്‍ പുറത്തുവിട്ട ഡേറ്റ പ്രകാരം 2021 ഫെബ്രുവരി, മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ തന്നെ ടിക്‌ടോക്ക് ഗൂഗിളിനെ തട്ടിമാറ്റി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.മഹാമാരിയെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ തന്നെ കഴിയാന്‍ തുടങ്ങിയ സമയത്താണ് ടിക്‌ടോക്കിന്റെ ജനസമ്മതി കുതിച്ചുയര്‍ന്നത്.
 
 2020ല്‍ ടിക്‌ടോക്ക് 7-ാം സ്ഥാനത്തായിരുന്നു. എന്നാൽ 2021 ഫെബ്രുവരിയിയില്‍ കഥമാറി. ടിക്‌ടോക്കിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുണ്ടായിരുന്ന ഇന്ത്യയിൽ കമ്പനി ബാൻ ചെയ്യപ്പെട്ടിട്ടാണ് ഈ നേട്ടം കമ്പനി സ്വന്തമാക്കിയതെന്ന് എടുത്തുപറയേണ്ടതാണ്. ഒരു കൊല്ലം കൊണ്ട് ടിക്‌ടോക്ക് മറികടന്നത് ഗൂഗിളിനെ മാത്രമല്ല. ആമസോണ്‍, ആപ്പിള്‍, ഫെയ്‌സ്ബുക്, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്‌ളിക്‌സ് എന്നിവയെയും ചൈനീസ് ആപ്പ് പിന്നിലാക്കി. ലോകമെമ്പാടുമായി 100 കോടിയിലേറെ ഉപഭോക്താക്കളാണ് ടിക്‌ടോക്കിനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്

അടുത്ത ലേഖനം
Show comments