Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാനസികരോഗ്യം പ്രധാനം, ഉപഭോക്താക്കൾക്ക് സൗജന്യസേവനവുമായി ടിന്റർ

മാനസികരോഗ്യം പ്രധാനം, ഉപഭോക്താക്കൾക്ക് സൗജന്യസേവനവുമായി ടിന്റർ
, ഞായര്‍, 27 ജൂണ്‍ 2021 (15:19 IST)
ജൂലൈ വരെ എല്ലാ ഇന്ത്യൻ ഉപഭോക്താക്കൾക്കും സൗജന്യ മാനസികാരോഗ്യ തെറാപ്പി സെഷനുകൾ ഓഫർ ചെയ്‌ത് ഡേറ്റിങ് ആപ്പായ ടിന്റർ. എട്ട് ഭാഷകളിലായി ലൈസന്‍സുള്ള തെറാപ്പിസ്റ്റുകളുടെ രണ്ട് സെഷൻ ഉൾപ്പടെയുള്ള സേവനമാണ് കമ്പനി സൗജന്യമായി നൽകുന്നത്.ഇതിനപ്പുറം  ഈ സേവനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ഡിസ്‌ക്കൗണ്ട് നിരക്കില്‍ തുടര്‍ന്നും പിന്തുണ ലഭിക്കും. ഈ രണ്ട് സെഷനുകള്‍ ഡിസംബര്‍ വരെ ഉപയോഗിക്കാം.
 
ധ്യാനങ്ങള്‍, ഫിറ്റ്‌നസ് വീഡിയോകള്‍ എന്നിവയും മാനസികമായ ഫിറ്റ്‌നസ് നിലനിർത്തുന്നതിനുള്ള ഉള്ളടക്കങ്ങളും ഇതിനായി നിർമ്മിച്ചതായി ടിന്റർ വ്യക്തമാക്കി. ആപ്പ് വഴി നിലവിലുള്ളതും പുതിയ അംഗങ്ങള്‍ക്കും സൗജന്യ ആക്‌സസ് നല്‍കുന്നതിന് ജനപ്രിയ ആപ്ലിക്കേഷന്‍ വിസിറ്റ് ഹെല്‍ത്തിനെ ടിന്‍റര്‍ പങ്കാളികളാക്കിയിട്ടുണ്ട്. 
 
ഉപയോക്താക്കള്‍ക്ക് ടിന്‍റര്‍ ആപ്പില്‍ നിന്ന് വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമിലോ വിസിറ്റ് ഹെല്‍ത്ത് ആപ്ലിക്കേഷനിലോ പരിധിയില്ലാതെ തെറാപ്പി സെഷനുകളിലേക്ക് മാറാന്‍ കഴിയും. നിലവിലുള്ളതും പുതിയതുമായ എല്ലാ ടിന്‍റര്‍ ഉപയോക്താക്കള്‍ക്കും ആദ്യ രണ്ട് സെഷനുകള്‍ സൗജന്യമാണ്. പാൻഡമിക് സൃഷ്‌ടിച്ച സമ്മർദ്ദം,നഷ്ടം,ഏകാന്തത എന്നിവയെ മറികടക്കാൻ സഹായിക്കുന്നതാണ് തങ്ങളുടെ പുതിയ സേവനങ്ങളെന്ന് കമ്പനി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാവോയിസ്റ്റ് വേട്ടയിൽ പശ്ചാത്താപമില്ല, മലയാളികളുടെ ഭീകരബന്ധത്തിൽ ആശങ്ക, കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിങ് ലക്ഷ്യമായെന്ന് ബെ‌ഹ്‌റ