Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ടെക് ലോകത്തെ ഞെട്ടിച്ച് ട്വിറ്റർ" ജീവനക്കാർക്ക് സ്ഥിരമായി വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി

, ബുധന്‍, 13 മെയ് 2020 (12:40 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ഐ‌ടി കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് വീടുകളിൽ നിന്നുതന്നെ ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കിയിരുന്നു. കൊവിഡ് വ്യാപനത്തിന് ഇതുവരെ കുറവില്ലാത്തതിനാൽ ഗൂഗിളും ഫേസ്‌ബുക്കും ഒരു വർഷത്തേക്കാണ് തങ്ങളുടെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരം നൽകിയത്. എന്നാൽ ഇപ്പോളിതാ ടെക് ലോകത്തെ തന്നെ അമ്പരപ്പിച്ച് ജീവനക്കാർക്ക് സ്ഥിരമായി വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകിയിരിക്കുകയാണ് ട്വിറ്റർ.
 
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആദ്യമായി ടെലിവർക്കിലേക്ക് മാറിയ കമ്പനികളിലൊന്നാണ് ട്വിറ്റർ.ആ നയം അനിശ്ചിതമായി തുടരുമെന്നാണ് കമ്പനി പറയുന്നത്.
 
വികേന്ദ്രീകരണത്തിന് പ്രാധാന്യം നല്‍കുകയും എവിടെ നിന്നും പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള തൊഴില്‍ രീതി പിന്തുടരുകയും ചെയ്യുന്നതിലൂടെ ഈ ഘട്ടത്തിലൂടെ കടന്നുപോകാമെന്ന് ഞങ്ങൾ തെളിയിച്ചു.ഞങ്ങളുടെ ജീവനക്കാർ വീട്ടിൽ നിന്നും ജോലി ചെയ്യാൻ പ്രാപ്‌തരാണെങ്കിൽ അവർക്ക് അത് തുടരാനാണ് താൽപ്പര്യമെങ്കിൽ ഞങ്ങൾ അത് നടപ്പിലാക്കും. ട്വിറ്റർ തങ്ങളുടെ നിലപാട് വ്യക്തമാക്കി.
 
ഓഫീസുകൾ സെപ്റ്റംബറിനു മുന്നേ തുറക്കില്ലെന്നും വീണ്ടും തുറക്കുന്നത് ശ്രദ്ധാപൂര്‍വ്വവമായിരിക്കുമെന്നും ട്വിറ്റർ കൂട്ടിചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

20 ലക്ഷം കോടിയുടെ പാക്കേജിൽ എന്തെല്ലാം? ധനമന്ത്രിയുടെ പ്രഖ്യാപനം വൈകീട്ട് 4 മണിക്ക്