രൂപം കൊണ്ട് 16 കൊല്ലത്തിന് ശേഷം നിർണായക മാറ്റം പ്രഖ്യാപിച്ച് ട്വിറ്റർ

Webdunia
വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (18:11 IST)
ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ. എഡിറ്റ് ട്വിറ്റർ എന്ന പുതിയ ഫീച്ചർ ഉപയോഗിച്ച് കൊണ്ട് ഇനിമുതൽ ഉപഭോക്താക്കൾക്ക് തങ്ങൾ പബ്ലിഷ് ചെയ്ത ട്വീറ്റുകളിൽ മാറ്റം വരുത്താവുന്നതാണ്. ഫീച്ചർ നിലവിൽ ടെസ്റ്റിങ്ങിലണെന്നും വരുന്ന ആഴ്ചകളിൽ തന്നെ ഫീച്ചർ ലഭ്യമാകുമെന്നും ട്വിറ്റർ പറയുന്നു.
 
നിലവിൽ ട്വിറ്ററിൽ ഒരു തവണ പോസ്റ്റ് ചെയ്താൽ ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ പറ്റുകയുള്ളു. അക്ഷരത്തെറ്റുകളുള്ള പോസ്റ്റുകളാണെങ്കിലും ഡിലീറ്റ് ചെയ്ത ശേഷം വേറെ പോസ്റ്റ് ചെയ്യുക മാത്രമെ സാധ്യമുള്ളു. എഡിറ്റ് ഫീച്ചർ ഉപയോഗിച്ചാൽ ആദ്യം പോസ്റ്റ് ചെയ്ത ട്വീറ്റിലെ തെറ്റുകൾ ഒരാൾക്ക് തിരുത്താവുന്നതാണ്. ഒരു ട്വീറ്റ് പ്രസിദ്ധീകരിച്ച് കഴിഞ്ഞ് 30 മിനിട്ടുകൾക്കുള്ളിൽ എഡിറ്റ് ചെയ്യാനാണ് ട്വിറ്റർ അനുവദിക്കുന്നത്.
 
ട്വിറ്റർ സബ്സ്ക്രിപ്ഷൻ്റെ ഭാഗമായിരിക്കും ഈ ഫീച്ചർ നിലവിൽ വരികയെന്നും റിപ്പോർട്ടുണ്ട്. ആദ്യം ഈ ഫീച്ചര്‍ ഏതെങ്കിലും ചില രാജ്യങ്ങളില്‍ നടപ്പിലാക്കി ഉപയോഗം പഠിച്ച ശേഷം ആയിരിക്കും ലോകമെങ്ങും ഈ ഫീച്ചര്‍ അവതരിപ്പിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്‌ഐആറില്‍ രാജ്യത്ത് പുറത്തായത് 6.5 കോടി വോട്ടര്‍മാര്‍; കൂടുതല്‍ ഉത്തര്‍പ്രദേശില്‍

മാറിനില്‍ക്കാന്‍ തയ്യാര്‍; പുതുപ്പള്ളിയില്‍ മത്സരിക്കണമോയെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍

വീണ്ടും ട്രംപിന്റെ ഭീഷണി; ഗ്രീന്‍ലാന്റിന് പിന്തുണയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍

കരൂര്‍ ദുരന്തത്തില്‍ വിജയിക്ക് സിബിഐ സമന്‍സ്; ജനുവരി 12ന് ഹാജരാകണം

'കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി മതി'; സഹോദരിമാരുടെ സ്ഥാനാരർത്ഥിത്വത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

അടുത്ത ലേഖനം
Show comments