Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇൻ്റർനെറ്റ് ഉപഭോക്താക്കളിൽ രണ്ടിലൊരാൾ സൈബർ ആക്രമണം നേരിടുന്നതായി പഠനം

ഇൻ്റർനെറ്റ് ഉപഭോക്താക്കളിൽ രണ്ടിലൊരാൾ സൈബർ ആക്രമണം നേരിടുന്നതായി പഠനം
, തിങ്കള്‍, 22 ഓഗസ്റ്റ് 2022 (16:58 IST)
രാജ്യത്ത് ഇൻ്റർനെറ്റ് ഉപയോഗിക്കുന്നവരിൽ രണ്ട് പേരിലൊരാൾ സോഷ്യൽ മീഡിയയിൽ മോശമായ അനുഭവം നേരിടുന്നതായി പഠനം. ബോഡി ഷെയിമിങ്,സ്ലട്ട് ഷെയിമിങ് എന്നിവയാണ് സ്ത്രീകൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളിൽ അധികമെന്നും പഠനം പറയുന്നു. സ്ത്രീകൾക്ക് വേണ്ടിയുള്ള ആദ്യ സോഷ്യൽ നെറ്റ്വർക്കിങ് ആപ്പ് ആയ ബംപിൾ ആണ് സർവേ നടത്തിയത്.
 
ശാരീരികമായ പ്രത്യേകതക മൂലം നാലിൽ ഒന്ന് സ്ത്രീകളും പരിഗാസം നേരിടുന്നതായി സർവേയിൽ പങ്കെടുത്ത 40 ശതമാനം പേരും പറയുന്നു. സോഷ്യൽ മീഡിയയിൽ വ്യക്തികൾക്ക് നേരെയുണ്ടാകുന്ന ഈ ആക്രമണം ചിന്തിക്കുന്നതിനേക്കാൾ മോശം ഫലമാണ് മാനസികാരോഗ്യത്തിൽ ഉണ്ടാക്കുന്നതെന്ന് സർവേയിൽ പങ്കെടുത്ത പകുതിയിലധികം പേരും പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Fact Check: കെ.കെ.ശൈലജയുടെ വാര്‍ഡില്‍ സിപിഎം തോറ്റോ? യാഥാര്‍ഥ്യം എന്ത്?